ബാഴ്സക്ക് പി.എസ്.ജിക്കും തകർപ്പൻ ജയം; യൂറോപ്യൻ മത്സരങ്ങളിൽ മെസ്സിക്ക് നൂറാം ഗോൾ
text_fieldsബാഴ്സലോണ: യൂറോപ്യൻ പോരാട്ടങ്ങളിൽ നൂറാം ഗോളുമായി ലയണൽ മെസ്സി നിറഞ്ഞുനിന്ന മത്സരത്തിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിൽ ഗ്രീക്ക് ചാമ്പ്യന്മാരെ 3-1ന് തകർത്തുവിട്ടാണ് മെസ്സിയും സംഘവും ഗ്രൂപ്പിൽ അജയ്യരായി തുടരുന്നത്. മെസ്സിയും ലൂയിസ് സുവാരസും െജറാർഡ് ഡിലോഫുവും നയിച്ച മുന്നേറ്റങ്ങൾ തുടക്കംമുതലേ മൂർച്ചയേറിയതായിരുന്നു. പ്രതിരോധത്തിന് ഉൗന്നൽ നൽകി കളിച്ച ഒളിമ്പിയാകോസിെൻറ വലയിൽ ആദ്യം പന്തെത്തുന്നത് സെൽഫ് ഗോളിൽ. ദിമിത്രിസ് നികോളസിെൻറ പിഴവിലാണ് ഗോൾ. ലീഡിനായി കറ്റാലൻ നിര ആർത്തിരമ്പി കുതിക്കുന്നതിനിടയിലാണ് കാവൽക്കാരൻ ജെറാർഡ് പിെക്വക്ക്, റഫറിയുെട അനാവശ്യ തീരുമാനത്തിൽ രണ്ടാം മഞ്ഞ ക്കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്.
ആദ്യമൊന്ന് ബാഴ്സ പതറിയെങ്കിലും ഡിലോഫുവിനെ തിരിച്ചവിളിച്ച്, മഷരാനോയെ കളത്തിലിറക്കി പോരായ്മ പരിഹരിച്ചു. രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ച ബാഴ്സ 61ാം മിനിറ്റിൽ വീണ്ടും വലകുലുക്കി. ഫ്രീകിക്കിലൂടെ മെസ്സിയായിരുന്നു സ്കോറർ. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ മെസ്സിയുടെ നൂറാംഗോളാണിത്. വിങ്ങർ ലൂകാസ് ഡിഗ്ന മൂന്നാം ഗോളും(64) നേടിയതോടെ ബാഴ്സ ജയം ഉറപ്പിച്ചു. സെൽഫ് ഗോളിന് കാരണക്കാരനായ ദിമിത്രി നികോളസാണ് ഒളിമ്പിയാകോസിെൻറ ആശ്വാസ ഗോൾ നേടിയത്.

ഗോളാരവങ്ങളോടെ പി.എസ്.ജി
കെയ്ലിയൻ എംബാപെ, എഡിസൻ കവാനി, നെയ്മർ, ഡി മരിയ.. പി.എസ്.ജിയുടെ മിന്നും താരങ്ങളെല്ലാം വലകുലുക്കിയ മത്സരത്തിൽ ബെൽജിയം ക്ലബ് ആൻഡർലഷ്റ്റ് തോറ്റത് 4-0ന്. അതിവേഗ പാസിങ് ഗെയ്മിങ്ങുമായി ഇരു ടീമുകളും മനോഹരമായി കളിച്ച മത്സരത്തിൽ ആതിഥേയർക്ക് പാളിയത് പ്രതിരോധത്തിലാണ്. നിരവധി അവസരങ്ങൾ എത്തിയത് തലനാരിഴക്ക് ഗോളാവാതിരുന്നതും ആൻഡർലഷ്റ്റിന് തിരിച്ചടിയായി. മൂന്നാം മിനിറ്റിൽ എംബാപെയാണ് ഗോൾവേട്ടക്ക് തിരികൊളുത്തിയത്. പിന്നാലെ എഡിസൻ കവാനി (44), നെയ്മർ (66), എയ്ഞ്ചൽ ഡിമരിയ(88) എന്നിവരും വലകുലുക്കി. ഫ്രീകിക്കിലായിരുന്നു നെയ്മറിെൻറ ഗോൾ.
അേതസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയെ റോമ 3-3ന് സമനിലയിൽ തളച്ചു. ഡേവിഡ് ലൂയിസ് (11), എഡൻ ഹസാഡ് (37) എന്നിവരിലൂടെ ഗോളടിച്ചു തുടങ്ങിയെങ്കിലും റോമ മൂന്നു ഗോളോടെ തിരിച്ചുവന്നു. ഒടുവിൽ ഹസാഡ് (75) തന്നെയാണ് ചെൽസിയെ തോൽവിയിൽനിന്ന് രക്ഷിച്ചത്. മറ്റു മത്സരങ്ങളിൽ ബയേൺ മ്യൂണിക് സെൽറ്റിനെയും(3-0) യുവൻറസ് സ്പോർട്ടിങ്ങിനെയും(2-1) മാഞ്ചസ്റ്റർ യുനൈറ്റഡ് ബെൻഫികയെയും (1-0) തോൽപിച്ചു. സൂപ്പർ ഫ്രീകിക്കിൽ റാഷ്ഫോഡാണ് യുനൈറ്റഡിനായി ഗോൾ നേടിയത്.
