എൽക്ലാസിക്കോ ഞാ​യ​റാ​ഴ്​​ച ; നെ​യ്​​മ​റി​നാ​യി ബാ​ഴ്​​സ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ

22:48 PM
21/04/2017
മഡ്രിഡ്: ഞായറാഴ്ച രാത്രിയിലെ എൽ ക്ലാസികോയിൽ സൂപ്പർ താരം നെയ്മറെ എന്തു വിലകൊടുത്തും കളിപ്പിക്കാൻ ബാഴ്സലോണ. ലാ ലിഗയിലെ മൂന്നു മത്സരങ്ങളിലെ വിലക്ക് നീക്കണമെന്ന അപേക്ഷ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ തള്ളിയതിനു പിന്നാലെ ക്ലബ് അധികൃതർ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചു. 26ന് നടന്ന മലാഗക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ നെയ്മർ, മാച്ച് ഒഫീഷ്യലിനോട് അപമര്യാദയായി പെരുമാറിയതിെൻറ പേരിൽ രണ്ടു മത്സരങ്ങളിലുംകൂടി വിലക്കേർപ്പെടുത്തുകയായിരുന്നു. മാർച്ചിങ് ഒാർഡറിന് ലഭിച്ച സ്വാഭാവിക സസ്പെൻഷൻ കാരണം കഴിഞ്ഞ ഞായറാഴ്ച റയൽ സൊസീഡാഡിനെതിരായ മത്സരം നഷ്ടമായിരുന്നു. ഇതിനു പിന്നാലെ, ദേശീയ ഫെഡറേഷന് നൽകിയ അപ്പീലാണ് വെള്ളിയാഴ്ച തള്ളിയത്. തൊട്ടുപിന്നാലെ തന്നെ ന്യൂയോർക്കിലെ സ്പോർട്സ് ആർബിട്രേഷൻ കോടതിയെയും സമീപിച്ചു. ഞായറാഴ്ച രാത്രിയിലെ ബാഴ്സലോണ-റയൽ മഡ്രിഡ് എൽക്ലാസികോക്ക് മുമ്പായി വിലക്ക് നീക്കാനുള്ള അവസാന ശ്രമമായാണ് ഇൗ നടപടി. ബാഴ്സയുടെ വെബ്സൈറ്റിലാണ് അന്താരാഷ്ട്ര കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം വെളിപ്പെടുത്തിയത്. ടീം ഒന്നാകെ നിറംമങ്ങുേമ്പാൾ നെയ്മറുടെ ഫോമാണ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ബാഴ്സക്ക് രക്ഷയായത്. എന്നാൽ, െനയ്മറുടെ അസാന്നിധ്യം എൽക്ലാസികോയിൽ തിരിച്ചടിയാവും.
COMMENTS