ബാഴ്സയുടെ ചാവി സാവിയിലേക്ക്
text_fieldsബാഴ്സലോണ: സിനദിൻ സിദാനെ റയൽ പരിശീലകനാക്കിയ മാതൃകയിൽ ബാഴ്സലോണയും ടീമിെ ൻറ ചുക്കാൻ മുൻ സൂപ്പർതാരത്തിൽ ഏൽപിക്കാൻ ഒരുങ്ങുന്നു. യൂത്ത് ടീമിലും സീനിയർ ടീമിലു മായി 25 വർഷം ബാഴ്സലോണയിൽ കളിച്ച ഇതിഹാസതാരം സാവി ഹെർണാണ്ടസിനെ കോച്ചായി നിയമിക ്കാനാണ് ബാഴ്സയുടെ നീക്കം. ഏണസ്റ്റോ വാൽവെർദെയുടെ കസേര ഈ സീസണോടെ തെറിക്കുമെന് ന് ഏതാണ്ട് ഉറപ്പായി. നേരത്തേയുള്ള നീക്കങ്ങൾക്ക്, സൂപ്പർ കപ്പിലെ തോൽവിയോടെ വേഗം കൂടിയെന്നാണ് റിപ്പോർട്ട്.
ടീമിെൻറ പരിശീലക വേഷം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ബാഴ്സ ബോർഡ് അംഗങ്ങളായ എറിക് അബിദാലും, ഓസ്കാർ ഗ്രാവുവും സാവിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടര വർഷത്തേക്കുള്ള കരാറാണ് ക്ലബ് മുന്നോട്ടു വെച്ചത്. സമ്മതമാണെങ്കിൽ, അടുത്ത സീസൺ ആരംഭിക്കും മുേമ്പ ടീമിനൊപ്പം ചേരാനാണ് നിർദേശം. സാവി ‘നോ’ പറഞ്ഞാൽ മാത്രം മെറ്റാരാളെ തേടാമെന്നാണ് ബാഴ്സലോണയുടെ തീരുമാനമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2015ൽ ബാഴ്സലോണയിൽ നിന്നും പടിയിറങ്ങിയ സാവി നാലുവർഷമായി ഖത്തർ ക്ലബ് അൽ സാദിനൊപ്പമാണ്. കഴിഞ്ഞ മേയ് മുതൽ ടീമിെൻറ പരിശീലകൻ കൂടിയാണ് 39കാരനായ സാവി. കോച്ചെന്ന നിലയിൽ അൽ സാദ്ദിൽ മികച്ച റെക്കോഡും സ്പാനിഷ് താരത്തിനുണ്ട്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ടീമിനെ സെമിഫൈനൽ വരെയെത്തിച്ചിരുന്നു.
1991മുതൽ ബാഴ്സലോണ യൂത്ത് ടീമിൽ കളിച്ച സാവി, 1998ലാണ് സീനിയർ ടീമിലെത്തുന്നത്. പിന്നീട്, മധ്യനിരയിൽ കറ്റാലൻമാരുടെ ബുദ്ധിയായി കളംവാണത് 500ലേറെ മത്സരങ്ങളിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
