ബാഴ്സലോണക്ക് ഒരു ഗോൾ ജയം; സൂചിമുനയിൽ ലാ ലിഗ
text_fieldsബാഴ്സലോണ: കിരീട പോരാട്ടത്തിൽ റയൽ മഡ്രിഡിന് സമ്മർദമായി ബാഴ്സലോണയുടെ ജയം. കളിച്ച കളിയുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിലും റയലും (35-80) ബാഴ്സലോണയും (36-79) ഒരു പോയൻറ് മാത്രമാണ് വ്യത്യാസം.
ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബാഴ്സലോണ റയൽ വയ്യഡോളിഡിനെതിരെ ഒരു ഗോളിന് ജയം സ്വന്തമാക്കി. കളിയുടെ 15ാം മിനിറ്റിൽ അർതുറോ വിദാലാണ് വിജയഗോൾ കുറിച്ചത്. 36 മത്സരം പൂർത്തിയാക്കിയ ബാഴ്സക്ക് ഇനി രണ്ട് മത്സരം മാത്രമാണ് ബാക്കി. റയലിന് ഇന്നത്തേത് ഉൾപ്പെടെ മൂന്ന് കളിയും. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 1-0ത്തിന് റയൽ ബെറ്റിസിനെയും, ഐബർ 2-0ത്തിന് എസ്പാന്യോളിനെയും തോൽപിച്ചു.
