ലിവർപൂളിനെ തകർത്ത് ബാഴ്സ; മെസിക്ക് 600 ഗോൾ നേട്ടം

08:28 AM
02/05/2019
lionel-messi

ബാഴ്​സലോണ\ലണ്ടൻ: ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാൾ സെമി ഫൈനൽ പോരാട്ടങ്ങളിൽ സ്​പാനിഷ്​ വമ്പന്മാരായ ബാഴ്​സലോണക്കും ഡച്ച്​ ക്ലബ്​ അയാക്​സ്​ ആംസ്​റ്റർഡാമിനും മുൻതൂക്കം. ആദ്യപാദത്തിൽ ബാഴ്​സ 3-0ത്തിന്​ ഇംഗ്ലീഷ്​ പ്രതിനിധികളായ ലിവർപൂളിനെ തകർത്തുവിട്ടപ്പോൾ അയാക്​സ്​ 1-0ത്തിന്​ മറ്റൊരു ഇംഗ്ലീഷ്​ ക്ലബ്​ ടോട്ടൻഹാം ഹോട്​സ്​പറിനെ കീഴടക്കി. രണ്ടാംപാദ മത്സരങ്ങൾ അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.

മാജിക്കൽ മെസ്സി, ബ്യൂട്ടിഫുൾ ബാഴ്​സ
ഫൈനലിനുമുമ്പുള്ള ഫൈനൽ എന്ന്​ വിശേഷിപ്പിക്കപ്പെട്ട മത്സരമായിരുന്നു ബാഴ്​സ-ലിവർപൂൾ പോരാട്ടം. എന്നാൽ, സൂപ്പർ താരം ലയണൽ മെസ്സി സൂപ്പർ ഫോമിലാണെങ്കിൽ എതിർ ടീം എത്ര കരുത്തരായിട്ടും കാര്യമില്ല എന്ന സമകാലിക ഫുട്​ബാളിലെ യാഥാർഥ്യം ഒരിക്കൽകൂടി അടിവരയിട്ട രാത്രിയായി നൂകാംപിലേത്​. ഇരട്ട ഗോളുമായി മെസ്സി (75, 82) മുന്നിൽനിന്ന്​ നയിച്ചപ്പോൾ ലൂയി സുവാറസും (26) അവസരത്തിനൊത്തുയർന്നു. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന മുഹമ്മദ്​ സലാഹ്-സാദിയോ മാനെ സഖ്യം ബാഴ്​സ പ്രതിരോധത്തിനു​ മുന്നിൽ തളർന്നപ്പോൾ പ്രീമിയർ ലീഗിലെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്​കാരം സ്വന്തമാക്കിയതിന്​ തൊട്ടടുത്ത കളിയിൽ മെസ്സിയുടെ ബ്രില്യൻസിനു മുന്നിൽ കാഴ്ചക്കാരനാവാനേ ലിവർപൂൾ പ്രതിരോധ നായകൻ വിർജിൻ വാൻഡൈകിനും സംഘത്തിനും​ കഴിഞ്ഞുള്ളൂ. 

സ്​കോർനില ഏകപക്ഷീയമായിരുന്നുവെങ്കിലും പോരാട്ടം തുല്യശക്​തികളു​െടതായിരുന്നു. സാധാരണ കൂടുതൽ നേരം പന്ത്​ നിയന്ത്രിക്കുന്ന ബാഴ്​സ​ ഇത്തവണ അക്കാര്യത്തിൽ പിന്നിലായിരുന്നു. ബാഴ്​സയുടെ പൊസഷൻ 47 ശതമാനമായിരുന്നുവെങ്കിൽ ലിവർപൂളി​േൻറത്​ 53 ശതമാനമായിരുന്നു. ഗോൾതേടിയുള്ള ഷോട്ടുകളിലും മുൻതൂക്കം ലിവർപൂളിനായിരുന്നു (15-12). എന്നാൽ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിൽ (5-4) പുലർത്തിയ കൃത്യത സ്​കോറിങ്ങിലും തുടർന്ന ബാഴ്​സ മത്സരഫലം തങ്ങളു​െടതാക്കി മാറ്റുകയായിരുന്നു. 


1-0 (26ാം മിനിറ്റ്​) ലൂയി സുവാറസ്​, ബാഴ്​സലോണ
തുടക്കത്തി​െല പരസ്​പരം അളന്നുള്ള നീക്കങ്ങൾക്കുശേഷം സുവാറസി​​െൻറ ചടുലതയിലൂടെയാണ്​ ബാഴ്​സ ലീഡെടുത്തത്​. അർതുറോ വിദാൽ, ഫിലിപെ കൗടീന്യോ എന്നിവർ വഴിയെത്തിയ പന്തിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ ജോർഡി ആൽബ ബോക്​സിലേക്ക്​ പാസ്​ തൊടുക്കു​േമ്പാൾ സുവാറസി​​െൻറ ഇരുഭാഗത്തുമായി ലിവർപൂളി​​െൻറ സെൻട്രൽ ഡിഫൻഡർമാരായ വാൻഡൈകും ജോയൽ മാറ്റിപുമുണ്ടായിരുന്നു. സുവാറസ്​ ഞൊടിയിടയിൽ പന്തിനടുത്തേക്ക്​ കുതിച്ചപ്പോൾ മാറ്റിപ്​ ഒരു നിമിഷം അമാന്തിച്ചുനിന്നു. അതുമതിയായിരുന്നു ഉറുഗ്വായ്​ സ്​ട്രൈക്കർക്ക്​. ഗോളി അലിസണിന്​ പിടികൊടുക്കാതെ പന്ത്​ വലയിൽ. പിന്നാലെ സമാനമായ അവസരം മറുവശത്ത്​ ലഭിച്ചെങ്കിലും മാനെ പന്ത്​ ബാറിനുമുകളിലൂടെ പറത്തിക്കളഞ്ഞു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ലിവർപൂളാണ്​ മുന്നേറിക്കളിച്ചത്​. സലാഹി​​െൻറയും ജെയിംസ്​ മിൽനറുടെയും ഷോട്ടുകൾ തടുത്ത്​ മാർക്​ ആന്ദ്രെ ടെർ സ്​റ്റെഗൻ ബാഴ്​സയുടെ രക്ഷക്കെത്തിയതിനുപിന്നാലെ മെസ്സി കളിയുടെ കടിഞ്ഞാ​ണേറ്റെടുത്തു. 

2-0 (75ാം മിനിറ്റ്​) ലയണൽ മെസ്സി, ബാഴ്​സലോണ
കളി തീരാൻ കാൽ മണിക്കൂർ മാത്രം ശേഷിക്കെ മെസ്സിയുടെ ആദ്യ ഗോളെത്തി. മെസ്സി തുടക്കമിട്ട നീക്കത്തിൽ സെർജി റോബർ​േട്ടായുടെ പാസ്​ സുവാറസ്​ ഗോളിലേക്ക്​ തിരിച്ചുവിട്ടത്​ ബാറിൽ തട്ടി തിരിച്ചെത്തിയപ്പോൾ റീബൗണ്ടിൽ അർജൻറീന താരത്തി​​െൻറ അനായാസ ഫിനിഷിങ്​. രണ്ട്​ ഗോൾ വീണതോടെ ലിവർപൂൾ തളർന്നു. പിറകെ മൂന്നാം ഗോളുമെത്തി.

3-0 (82ാം മിനിറ്റ്​)
ലയണൽ മെസ്സി, ബാഴ്​സലോണ

ബോക്​സിനുപുറത്ത്​ ബാഴ്​സക്ക്​ ഫ്രീകിക്ക്​ കിട്ടിയപ്പോൾതന്നെ ലിവർപൂൾ ആരാധകരുടെ നെഞ്ചിടിപ്പ്​ കൂടിയിരുന്നു. 30 വാര അകലെനിന്ന്​ മെസ്സിയുടെ മാന്ത്രിക ഇടതുകാലിൽനിന്ന്​ പുറപ്പെട്ട പന്ത്​ പ്രതിരോധ മതിലിനെ ചുറ്റി അലിസ​ണി​​െൻറ നീട്ടിയ കരങ്ങൾക്ക്​ പിട​ികൊടുക്കാതെ വലയുടെ വലതുമോന്തായത്തിൽ തുളഞ്ഞുകയറിയത്​ മനോഹര കാഴ്​ചയായിരുന്നു. സമീപകാലത്തായി ഫ്രീകിക്കുകൾ ഗോളാക്കി മാറ്റുന്നതിൽ അനിതരസാധാരണമായ മികവ്​ കാണിക്കുന്ന മെസ്സിയുടെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു ഗോൾ കൂടി. പിന്നാലെ വിലപ്പെട്ട എവേ ഗോൾ കണ്ടെത്താൻ ലിവർപൂളിന്​ അവസരമൊരുങ്ങിയെങ്കിലും റോബർ​േട്ടാ ​ഫെർമീന്യോയുടെ​ ഷോട്ട്​ ഗോൾലൈൻ സേവിലൂടെയും സലാഹി​​െൻറ ശ്രമം പോസ്​റ്റിൽ തട്ടിയും മടങ്ങിയതോടെ ഇത്​ ലിവർപൂളി​​െൻറ രാ​ത്രിയല്ലെന്ന്​ വ്യക്​തമായി. 


അഡ്വ​േൻറജ്​ അയാക്​സ്​
മുൻനിര താരങ്ങളായ ഹാരി കെയ്​നി​​െൻറയും ഹോങ്​ മിൻ സണി​​െൻറയും അഭാവത്തിൽ ഇറങ്ങിയ ടോട്ടൻഹാമിനെതിരെ 15ാം മിനിറ്റിൽ മിഡ്​ഫീൽഡർ ഡോണി വാൻ ഡെ ബീക്​ നേടിയ ഗോളിലാണ്​ അയാക്​സ്​ ജയം നേടിയത്​. മുൻനിര ദുർബലമായത്​ ടോട്ടൻഹാമിന്​ തിരിച്ചടിയായപ്പോൾ വമ്പന്മാരായ റയൽ മഡ്രിഡിനെയും യുവൻറസിനെയും മലർത്തിയടിച്ചത്​ ഫ്ലൂക്കായിരുന്നില്ലെന്ന്​ തെളിയിക്കുന്ന പ്രകടനമായിരുന്നു ഡച്ച്​ സംഘത്തി​​​െൻറത്​. 

1-0 (15ാം മിനിറ്റ്​)
ഡോണി വാൻ ഡെ ബീക്​, അയാക്​സ്​
തുടക്കത്തിലെ അലസതയാണ്​ ടോട്ടൻഹാമിന്​ വിനയായത്​. പ്രത്യാക്രമണത്തിന്​ അവസരം കാത്ത്​ എതിരാളികളെ മേയാൻവിട്ടത്​ മുതലെടുത്ത്​ അയാക്​സ്​ സ്​കോർ ചെയ്​തു. മെ​േറ​ാക്കോ പ്ലേമേക്കർ ഹകീം സിയെക്​ നൽകിയ ത്രൂപാസിൽ സമയമെടുത്ത്​ നിറയൊഴിച്ച വാൻ ഡെ ബീക്​ അനായാസം ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിനെ കീഴ്​പ്പെടുത്തി. 
ഇടവേളക്കുശേഷം ടോട്ടൻഹാമി​​െൻറ കളി മെച്ചപ്പെ​െട്ടങ്കിലും സ്​കോർ ചെയ്യാനായില്ല. അവസാനഘട്ടത്തിൽ ഡേവിഡ്​ നെറസി​​െൻറ ഷോട്ട്​ പോസ്​റ്റിൽ തട്ടി മടങ്ങിയതോടെ ലീഡ്​ ഇരട്ടിയാക്കാനുള്ള അവസരം അയാക്​സിനും നഷ്​ടമായി. 

Loading...
COMMENTS