Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്​ ടിക്കറ്റ്​​...

ലോകകപ്പ്​ ടിക്കറ്റ്​​ വിൽപനക്ക്​ കിക്കോഫ്

text_fields
bookmark_border
ലോകകപ്പ്​ ടിക്കറ്റ്​​ വിൽപനക്ക്​ കിക്കോഫ്
cancel
camera_alt??????? ?????? ?????????? ?????????????? ????????????????
ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാളിലെ ആദ്യ വിപ്ലവമായ ​െഎ.എഫ്​.എ ഷീൽഡ് കപ്പിൽ മോഹൻ ബഗാൻ മുത്തമി​ട്ടതി​​െൻറ ഒാർമയിൽ രണ്ടാം ഫുട്​ബാൾ വിപ്ലവത്തിലേക്ക്​ കിക്കോഫ്​. 1911ലെ മോഹൻ ബഗാൻ നായകൻ ശിബദാസ്​ ബാദുരിയുടെ ചെറുമകൾക്ക്​ അണ്ടർ 17 ലോകകപ്പി​​െൻറ ആദ്യ ടിക്കറ്റ്​ കൈമാറി സ്​പെയിനി​​െൻറ ലോകചാമ്പ്യൻ ടീമംഗം കാർ​േലാസ്​ പുയോൾ രാജ്യം കാത്തിരിക്കുന്ന ലോകകപ്പ്​ മാമാങ്കത്തിലേക്ക്​ ആദ്യ കിക്കോഫ്​ കുറിച്ചു. ടിക്കറ്റുകൾ ചൊവ്വാഴ്​ച 19.11ന്​ (രാത്രി 7.11) മുതൽ www.fifa.com/india2017/ticketing എന്ന വെബ്​സൈ റ്റിൽ ലഭ്യമാവും. ​െഎ.എഫ്​.എ ഷീൽഡ്​ കപ്പ്​ നേടിയ വർഷത്തി​​െൻറ പ്രതീകമായാണ്​ ടിക്കറ്റ്​ വിൽപന ആരംഭിക്കുന്ന സമയം നിശ്ചയിച്ചത്​. 
 
അണ്ടർ 17 ലോകകപ്പി​​െൻറ ടിക്കറ്റ്​ മാതൃകയുമായി സ്​പാനിഷ്​ മുൻ ഫുട്​ബാളർ കാർലസ്​ പുയോൾ
 

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വിജയ്​ ഗോയലിനൊപ്പമാണ്​ പുയോൾ ആദ്യ ടിക്കറ്റ്​ കൈമാറിയത്​. ഇന്ത്യയിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച താരം ലോകകപ്പിന്​ ​നേരിട്ട്​ സാക്ഷിയാവുകയെന്നത്​ അവിസ്​മരണീയ അനുഭവമാകുമെന്നും ഒാർമിപ്പിച്ചു.​ഒക്​ടോബറിൽ ലോകകപ്പി​െന​ത്തുമെന്നും മുൻ ബാഴ്​സലോണ താരം ഉറപ്പുനൽകി. തിങ്കളാഴ്​ച ഡൽഹിയിലെത്തിയ പുയോൾ ഇന്ത്യാഗേറ്റിൽ മന്ത്രിമാരായ വിജയ്​ ഗോയലിനും ബാബുൽ സുപ്രിയക്കും മിഷൻ മില്യൻ ഇലവൻ പദ്ധതിയിലെ കുട്ടികൾക്കുമൊപ്പം സൗഹൃദ ഫുട്​ബാളും കളിച്ചു. 48 രൂപയാണ്​ ഗാലറി ടിക്കറ്റ്​ വില. കൊൽക്കത്തയിലെ 10 മത്സരങ്ങൾക്ക്​ 480 രൂപ സീസൺ ടിക്കറ്റാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA U-17 World CupCarles PuyolFC Barcelona
News Summary - Barcelona great Carles Puyol launches FIFA U-17 World Cup tickets
Next Story