സെറ്റ്യാൻ ബാഴ്​സ കോച്ച്​; വാൽവെർദെയെ പുറത്താക്കി

22:47 PM
14/01/2020

ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ അ​തി​കാ​യ​രാ​യ ബാ​ഴ്​​സ​ലോ​ണ​യെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പ​രി​ശീ​ല​ക​ൻ ഏ​ണ​സ്​​റ്റോ വാൽ​വെ​ർദെ​യെ പു​റ​ത്താ​ക്കി. പ​ക​ര​ക്കാ​ര​നാ​യി മു​ൻ റ​യ​ൽ ബെ​റ്റി​സ്​ കേ​ാ​ച്ച്​ ക്വി​ക്​ സെ​റ്റ്യ​ാന്​ ചു​മ​ത​ല ന​ൽ​കി. സ​മീ​പ​കാ​ല​ത്ത്​ ക​റ്റാ​ല​ൻ ക്ല​ബ്​ വ​ലി​യ പോ​രി​ട​ങ്ങ​ളി​ൽ പി​റ​കോ​ട്ടു​പോ​യ​താ​ണ്​ അ​പ്ര​തീ​ക്ഷി​ത പു​റ​ത്താ​ക​ലി​ന്​ കാ​ര​ണം.

ലാ ​ലി​ഗ​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ തു​ട​ക്കം മു​ത​ലേ ലീ​ഡ്​ പി​ടി​ച്ച്​ അ​വ​സാ​നം കി​രീ​ട​വു​മാ​യി മ​ട​ങ്ങി​യ ടീം ​ഇ​ത്ത​വ​ണ റ​യ​ലു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തു​ക​യാ​ണ്. സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ സെ​മി​യി​ൽ മ​ട​ങ്ങി​യ ടീം ​ലാ ലി​ഗ​യി​ൽ ക​ളി​ച്ച അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മ​ങ്ങി​യ പ്ര​ക​ട​ന​മാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക​ഴി​ഞ്ഞ സീ​സ​ൺ സെ​മി​യി​ൽ ആ​ദ്യ പാ​ദം ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന്​ മു​ന്നി​ൽ​നി​ന്നി​ട്ടും എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ അ​തി​നെ​ക്കാ​ൾ വ​ലി​യ തോ​ൽ​വി​യു​മാ​യി മ​ട​ങ്ങി​യ​തോ​ടെ വാൽ​വെ​ർ​ദെക്കെ​​തി​രെ രോ​ഷം ശ​ക്ത​മാ​യി​രു​ന്നു. 

അ​തേ​സ​മ​യം, 61കാ​ര​നാ​യ സെ​റ്റ്യ​ൻ അ​വ​സാ​ന​മാ​യി പ​രി​ശീ​ലി​പ്പി​ച്ച റ​യ​ൽ ബെ​റ്റി​സ്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​റാം സ്​​ഥാ​നം നേ​ടി ക്ല​ബി​​ന്​ ച​രി​ത്ര​നേ​ട്ടം ന​ൽ​കി​യി​രു​ന്നു. മു​ൻ ബാ​ഴ്​​സ താ​രം സാ​വി​യു​ടെ പേ​രും പ​റ​ഞ്ഞു​കേ​ട്ടി​രു​െ​ന്ന​ങ്കി​ലും ക്ല​ബ്​ മു​ന്നോ​ട്ടു​വെ​ച്ച ഓ​ഫ​ർ ത​ള്ളി​യ​തോ​ടെ​യാ​ണ്​ സെ​റ്റ്യ​ന്​ ന​റു​ക്കു​വീ​ണ​ത്.

Loading...
COMMENTS