തോൽക്കാതെ 39; ബാഴ്സക്ക് റെക്കോഡ്
text_fieldsബാഴ്സലോണ: സ്വന്തം ഗ്രൗണ്ടിലെ ജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത ബാഴ്സലോണക്ക് സ്പെയിനിൽ പുതിയൊരു റെക്കോഡും സ്വന്തം. പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായ വലൻസിയയെ 2-1ന് വീഴ്ത്തിയ കറ്റാലന്മാർക്കിത് തോൽവിയറിയാത്ത 39ാം മത്സരം.
1979-80 സീസണിൽ റയൽ സൊസീഡാഡ് നടത്തിയ െഎതിഹാസിക കുതിപ്പിനെയാണ് (38 മത്സരങ്ങൾ) ബാഴ്സ രണ്ടു സീസണുകളിലായി നീണ്ട വിജയയാത്രയിൽ തരിപ്പണമാക്കിയത്. ഇൗ സീസണിൽ 32 കളിയിൽ 25 ജയവും ഏഴു സമനിലയുമായി കുതിക്കുന്നവർ കഴിഞ്ഞ സീസണിൽ അവസാന ഏഴു കളിയിലും തോൽവിയറിഞ്ഞില്ല.
ശനിയാഴ്ച രാത്രി നൂകാംപിൽ നടന്ന മത്സരത്തിൽ ലൂയി സുവാരസും (15) സാമുവൽ ഉംറ്റിറ്റിയുമാണ് (51) ഗോൾ നേടിയത്. 87ാം മിനിറ്റിൽ ഡാനി പരേയോയിലൂടെയാണ് വലൻസിയയുടെ ആശ്വാസഗോൾ പിറന്നത്. 32 കളിയിൽ ബാഴ്സക്ക് 82 പോയൻറാണുള്ളത്. അത്ലറ്റികോ മഡ്രിഡ് (68), വലൻസിയ (65), റയൽ മഡ്രിഡ് (64) എന്നിവരാണ് പിന്നിലുള്ളത്.
