Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്​​സ​യെ ത​ള​ച്ച്​...

ബാ​ഴ്​​സ​യെ ത​ള​ച്ച്​ സെ​ൽ​റ്റ വി​ഗോ

text_fields
bookmark_border
ബാ​ഴ്​​സ​യെ ത​ള​ച്ച്​ സെ​ൽ​റ്റ വി​ഗോ
cancel
camera_alt????? ???????????? ???? ????????????? ??????? ???????? ????????? ??????????? ??????????????

മ​ഡ്രി​ഡ്​: ലാ ​ലി​ഗ​യി​ൽ കി​രീ​ട​ത്തി​ലേ​ക്ക്​ കു​തി​ക്കു​ന്ന ബാ​ഴ്​​​സ​ലോ​ണ​ക്ക്​ വീ​ണ്ടും സ​മ​നി​ല. ലീ​ഗി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ക്കാ​രാ​യ സെ​ൽ​റ്റ വി​ഗോ​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ​യെ 2-2ന്​ ​സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി​യ​ത്. കോ​പ്പ ഡെ​ൽ​റേ ഫൈ​ന​ലി​ൽ സെ​വി​യ്യ​യെ നേ​രി​ടാ​നു​ള്ള​തി​നാ​ൽ ല​യ​ണ​ൽ മെ​സ്സി, ലൂ​യി​സ്​ സു​വാ​ര​സ്, പി​ക്വെ, ഉ​മി​റ്റി​റ്റി,​ ജോ​ർ​ഡി ആ​ൽ​ബ എ​ന്നി​വ​രെ പു​റ​ത്തി​ര​ു​ത്തി​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​ത്​​ സെ​ൽ​റ്റ ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

പ്ര​തി​രോ​ധം ആ​ടി​യു​ല​ഞ്ഞ ബാ​ഴ്​​സ​ക്കെ​തി​രെ ഒ​മ്പ​താം മി​നി​റ്റി​ൽ​ത​ന്നെ സെ​ൽ​റ്റ മി​ക​ച്ച അ​വ​സ​രം ഒ​രു​ക്കി. എ​ന്നാ​ൽ, ടെ​ർ സ്​​റ്റീ​ഗ​​െൻറ സേ​വി​ങ്ങി​നു മു​ന്നി​ൽ ക​റ്റാ​ല​ന്മാ​ർ ഗോ​ൾ വ​ഴ​ങ്ങാ​തെ ര​ക്ഷ​പ്പെ​ട്ടു. 36ാം മി​നി​റ്റി​ൽ കു​ട്ടീ​ന്യോ- പാ​കോ അ​ൽ​കെ​യ്​​സ​ർ-​ഉ​സ്​​മാ​നെ ഡെം​ബ​ലെ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ന​ട​ത്തി​യ കൗ​ണ്ട​ർ അ​റ്റാ​ക്കി​ൽ ബാ​ഴ്​​സ ല​ക്ഷ്യം ക​ണ്ടു. ഡെം​ബ​െ​ല​യു​ടെ ഇ​ട​ങ്കാ​ലു​കൊ​ണ്ടു​ള്ള ബു​ള്ള​റ്റ്​ ഷോ​ട്ടാ​ണ്​ ഗോ​ളാ​യ​ത്. ഇ​തി​ന്​ ആ​ദ്യ പ​കു​തി ത​ന്നെ സെ​ൽ​റ്റ മ​റു​പ​ടി​യും ന​ൽ​കി. ജോ​ൺ കാ​സ്​​േ​ട്രാ​യാ​ണ്​ (45) ബാ​ഴ്​​സ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ൽ കു​ട്ടീ​ന്യോ​ക്ക്​ പ​ക​രം ല​യ​ണ​ൽ മെ​സ്സി ക​ള​ത്തി​ലെ​ത്തി​യ​തോ​ടെ ബാ​ഴ്​​സ ആ​ക്ര​മ​ണ​ത്തി​ന്​ ചൂ​ടു​പി​ടി​ച്ചു. 

64ാം മി​നി​റ്റി​ലെ ബാ​ഴ്​​സ​യു​ടെ മി​ക​ച്ച മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ പാ​കോ അ​ൽ​കെ​യ്​​സ​ർ ബാ​ഴ്​​സ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ സെ​ർ​ജി റോ​ബ​ർ​േ​ട്ടാ​ക്ക്​ ചു​വ​പ്പു​കാ​ർ​ഡ്​ ല​ഭി​ച്ച​ത്​ ക​റ്റാ​ല​ന്മാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി. എ​തി​രാ​ളി​ക​ൾ പ​ത്താ​യി ചു​രു​ങ്ങി​യ​ത്​ 82ാം മി​നി​റ്റി​ൽ സെ​ൽ​റ്റ മു​ത​ലെ​ടു​ത്ത്​ സ​മ​നി​ല പി​ടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsCelta VigoFC Barcelona
News Summary - Barcelona-celta vigo football match-Sports News
Next Story