ബൈസിക്കിൾ കിക്കിൽ വീണ്​ ബാഴ്​സ

  • ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ​യോ​ട്​ തോ​ൽ​വി

22:10 PM
17/08/2019
bycycle-kik-170819.jpg
ബാഴ്​സലോണക്കെതിരെ അത്​ലറ്റിക്​ ബിൽബാവോയുടെ അറിറ്റ്​്​സ്​ അ​ഡൂറിസ് ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ ഗോൾ നേടുന്നു

മ​ഡ്രി​ഡ്​: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യി​ല്ലാ​തെ ലാ ​ലി​ഗ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ബാ​ഴ്​​സ കോ​ച്ച്​  ഏ​ണ​സ്​​റ്റോ വാ​ൾ​വെ​ർ​ദോ​യു​ടെ മു​ൻ ക്ല​ബാ​യ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ​യാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച​ത്.  88ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ അറിറ്റ്​്​സ്​ അ​ഡൂറിസ്​ ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ നേ​ടി​യ ഗോ​ളാ​ണ്​ ബാ​ഴ്​​സ​ക്ക്​ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി സ​മ്മാ​നി​ച്ച​ത്.  മ​ത്സ​ര​ത്തി​​െൻറ 37ാം മി​നി​റ്റി​ൽ സ്​​ട്രൈ​ക്ക​ർ ലൂ​യി സു​വാ​ര​സ്​ പ​രി​ക്കേ​റ്റു​പു​റ​ത്താ​യ​ത്​ ബാ​ഴ്​​സ​ക്ക്​ ഇ​ര​ട്ട അ​ടി​യാ​യി. 

സീ​സ​ണി​ൽ ബാ​ഴ്​​സ​യി​ലെ​ത്തി​യ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​​നും ഫ്രാ​ങ്കി ഡി ​ജോ​ങ്ങി​നും ലാ ​ലി​ഗ അ​ര​ങ്ങേ​റ്റ​ത്തി​ൽ ശോ​ഭി​ക്കാ​നാ​യി​ല്ല. പ​തി​ഞ്ഞ  താ​ള​ത്തി​ൽ തു​ട​ങ്ങി​യ ബാ​ഴ്​​സ​ 31ാം മി​നി​റ്റി​ൽ അ​വ​സ​രം തു​റ​ന്നെ​ങ്കി​ലും സു​വാ​ര​സി​ന്​ മു​ത​ലെ​ടു​ക്കാ​നാ​യി​ല്ല. ഏ​റെ​വൈ​കാ​തെ കാ​ൽ​വ​ണ്ണ​ക്ക്​  പ​രി​ക്കേ​റ്റ്​ സു​വാ​ര​സ്​ ക​ളം​വി​ട്ടു. 46ാം മി​നി​റ്റി​ൽ ഇ​വാ​ൻ റാ​കി​ടി​ച്​ ഇ​റ​ങ്ങി​യെ​ങ്കി​ലും ര​ക്ഷ​യു​ണ്ടാ​യി​ല്ല. മ​ത്സ​രം തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ വ​ല​തു വി​ങ്ങി​ൽ​നി​ന്ന്​ ആ​ൻ​ഡ​ർ കാ​പ്പ ന​ൽ​കി​യ  ക്രോ​സ്​ ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ച 38കാ​ര​നാ​യ അ​ഡൂറി​സ്​ ബി​ൽ​ബാ​വോ​ക്ക്​ സ്വ​പ്​​ന​സ​മാ​ന​മാ​യ തു​ട​ക്കം ന​ൽ​കി.

മൈ​താ​ന​ത്ത്​ ക​ളി​മെ​ന​യാ​ൻ നാ​യ​ക​ൻ മെ​സ്സി​യി​ല്ലാ​ത്ത​തും ബ​യേ​ണി​ലേ​ക്ക്​ കൂ​ടു​മാ​റു​ന്ന​തി​നാ​ൽ ഫി​ലി​പ്​ ​കൗ​ടീ​ന്യോ  സ്​​ക്വാ​ഡി​ൽ ഇ​ല്ലാ​തെ​പോ​യ​തും ബാ​ഴ്​​സ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ നി​ഴ​​ലി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ഭൂ​രി​ഭാ​ഗം സ​മ​യ​വും പ​ന്ത് കൈ​വ​ശം​വെ​ച്ചി​ട്ടും ഒ​രു ഗോ​ൾ നേ​ടാ​ന്‍ ബാ​ഴ്‌​സ​ക്ക്​ ക​ഴി​യാ​തെ​പോ​യ​ത്​ ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ഴ്ത്തി. 2008നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ബാ​ഴ്​​സ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. റ​യ​ൽ ബെ​റ്റി​സി​നെ​തി​രെ​യാ​ണ്​ ബാ​ഴ്​​സ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Loading...
COMMENTS