ലാലിഗ: മെസിയില്ലാത്ത ബാഴ്സലോണക്ക് സമനില

09:08 AM
14/04/2019
barca

മാഡ്രിഡ്​: ലാലിഗയില്‍ മെസിയില്ലാതെയിറങ്ങിയ ബാഴ്സലോണയെ ഹ്യൂവസ്ക ഗോള്‍ രഹിത സമനിലയില്‍ തളച്ചു. മെസി,സുവാരസ്, ആല്‍ബ തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരമുള്ളതിനാലാണ് ഇവര്‍ക്ക് വിശ്രമം നല്‍കിയത്. യുവതാരങ്ങളായ കാര്‍ലസ് അലേന, റിക്കി പുയിഗ് എന്നിവര്‍ക്ക് അവസരം നല്‍കി. എന്നാല്‍ ഇത് മുതലാക്കാന്‍ താരങ്ങള്‍ക്കായില്ല.

ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‍ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തോല്‍പിച്ചു. ഗ്രീസ്മാന്‍, മൊറാട്ട എന്നിവരാണ് അത്‍ലറ്റിക്കോക്ക് വേണ്ടി ലക്ഷ്യം കണ്ടത്.‌

Loading...
COMMENTS