ബാ​ഴ്സ മു​ന്നോ​ട്ട്; മെ​സ്സി, സു​വാ​ര​സ്, ഗ്രീ​സ്മാ​ൻ സ്കോ​റ​ർ​മാ​ർ

01:28 AM
20/10/2019
messi
ഐ​ബ​റി​നെ​തി​രെ ഗോ​ൾ​നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി

ബാ​ഴ്സ​ലോ​ണ: ക​റ്റാ​ല​ൻ ശൈ​ലി​യു​മാ​യി അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്മാ​ൻ പെ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളു​ടെ ചെ​റി​യ ഇ​ട​വേ​ള​ക്കു ശേ​ഷം ലാ​ലീ​ഗ വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ ക​റ്റാ​ല​ൻ നി​ര​യി​ലെ മെ​സി-​സു​വാ​ര​സ്-​ഗ്രീ​സ്മാ​ൻ സ​ഖ്യം ഗോ​ൾ നേ​ട്ട​ത്തോ​ടെ ട്രാ​ക്കി​ലാ​യി. സൂ​പ്പ​ർ താ​ര​ങ്ങ​ളെ​ല്ലാം സ്കോ​ർ ചെ​യ്​​ത മ​ത്സ​ര​ത്തി​ൽ ഐ​ബ​റി​നെ നി​ല​വി​ലെ ചാ​മ്പ്യ​ൻ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ 3-0ന് ​തോ​ൽ​പി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 13ാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​െൻറ ഗോ​ളോ​ടെ ബാ​ഴ്സ തു​ട​ങ്ങി. മെ​സ്സി​യും സു​വാ​ര​സു​മാ​യി ഒ​ത്തി​ണ​ക്കം ക​െ​ണ്ട​ത്താ​നാ​വു​ന്നി​ല്ലെ​ന്ന വി​ശ​മ​ർ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ഗ്രീ​സ്മാ​േ​ൻ​റ​ത്. 
ര​ണ്ടാം പ​കു​തി​യി​ൽ (58) സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ​തും ഗ്രീ​സ്മാ​നാ​ണ്. ഒ​ടു​വി​ൽ ലൂ​യി​സ് സു​വ​ര​സും (66)  ഗോ​ൾ നേ​ടി​യ​തോ​ടെ ബാ​ഴ്​​സ വി​ജ​യം ഉ​റ​പ്പി​ച്ചു.

നി​ല​വി​ൽ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു ജ​യ​വു​മാ​യി ബാ​ഴ്സ (19 പോ​യ​ൻ​റ്) ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ഒ​രു​മ​ത്സ​രം കു​റ​ച്ച്​ ക​ളി​ച്ച റ​യ​ൽ മ​ഡ്രി​ഡി​ന് 18 പോ​യ​ൻ​റാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗ്ര​ന​ഡ ഓ​സാ​സു​ന​യെ 1-0ത്തി​ന് തോ​ൽ​പി​ച്ചു.

Loading...
COMMENTS