Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ ജയത്തോടെ മുന്നോട്ട്
text_fieldsbookmark_border
സിഡ്നി: ഏഷ്യൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ജപ്പാനും ആസ്ട്രേലിയയും ഇറാനും ജയത്തോടെ മുന്നാട്ട്. ആസ്ട്രേലിയ യു.എ.ഇയെ 2-0ത്തിന് തോൽപിച്ചപ്പോൾ ജപ്പാൻ തായ്ലൻഡിനെ 4-0ത്തിന് തകർത്തു. ചൈനക്കെതിരെ ഒരു ഗോളിനാണ് ഇറാെൻറ ജയം. യു.എ.ഇക്കെതിരെ ഏഴാം മിനിറ്റിൽ ജാക്സൺ ഇർവിനിലൂടെയാണ് ആസ്ട്രേലിയ മുന്നിലെത്തിയത്. പിന്നീട് 78ാം മിനിറ്റിൽ മാത്യു ലക്കീ ആസ്േട്രലിയക്കായി രണ്ടാം ഗോൾ നേടി. തായ്ലൻഡിനെതിരെ ജപ്പാനുവേണ്ടി െലസ്റ്റർ സിറ്റി താരം ഷിൻജി ഒകാസാക്കി, ഷിൻജി കഗ്വ, യുയ കുബോ, മായ യോഷിദ എന്നിവർ ഗോൾ നേടി. ജയത്തോടെ ഗ്രൂപ് ‘ബി’യിൽ 16 പോയൻറുമായി ജപ്പാൻ ഒന്നാമതും 13 പോയൻറുമായി ആസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.
Next Story
