ലാ ​ലി​ഗ സീ​സ​ൺ​ ജ​യ​ത്തോ​ടെ തു​ട​ങ്ങി അ​ത്​​ല​റ്റി​കോ

22:51 PM
19/08/2019

മ​ഡ്രി​ഡ്: ഗെ​റ്റാ​ഫ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ലാ ​ലി​ഗ സീ​സ​ൺ​ ജ​യ​ത്തോ​ടെ തു​ട​ങ്ങി. വാ​ൻ​ഡാ മെ​ട്രോ​പൊ​ളി​റ്റാ​നോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​​െൻറ 23ാം മി​നി​റ്റി​ല്‍ അൽ​വ​രോ മൊ​റാ​റ്റ​യാ​ണ്​ അ​ത്​​ല​റ്റി​കോ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഇം​ഗ്ലീ​ഷ്​ ക്ല​ബാ​യ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​ൽ​നി​ന്നു​മെ​ത്തി​യ കീ​ര​ൺ ട്രി​പ്പി​യ​ർ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി. 

38ാം മി​നി​റ്റി​ൽ ഗെ​റ്റാ​ഫ​യു​ടെ ജോ​ർ​ജ്​ മോ​ളി​ന​യും 42ാം മി​നി​റ്റി​ൽ അ​ത്​​ല​റ്റി​കോ​യു​ടെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ റെ​നാ​ൻ ലോ​ഡി​യും ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ മ​ട​ങ്ങി​യ​തോ​ടെ ഇ​രു​ടീ​മു​ക​ളും 10 പേ​രു​മാ​ണ്​ ക​ളി​ച്ച​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​വി​യ്യ എ​സ്പാ​നി​യോ​ളി​നെ​യും (2-0) റ​യ​ല്‍ വ​യ്യ​ഡോ​ളി​ഡ് റ​യ​ല്‍ ബെ​റ്റി​സി​നെ​യും (2-1) തോ​ൽ​പി​ച്ചു.

Loading...
COMMENTS