റയലിനെ മുക്കി അത്ലറ്റികോ
text_fieldsന്യൂയോർക്: 90 മിനിറ്റിൽ 10 ഗോളുകൾ, രണ്ടു ചുവപ്പുകാർഡ്, തല്ലിന് തല്ലും. പ്രീസീസൺ പേ ാരാട്ടങ്ങൾക്ക് എരിവും പുളിയും പകർന്ന് മഡ്രിഡിലെ നാട്ടങ്കം. ഇൻറർനാഷനൽ ചാമ്പ്യൻ സ് കപ്പിൽ നഗരവൈരികളായ റയൽ മഡ്രിഡും അത്ലറ്റികോ മഡ്രിഡും ഏറ്റുമുട്ടിയപ്പോഴാ യിരുന്നു നാടകീയത അരങ്ങുതകർത്തത്. ചൂടൻതാരം ഡീഗോ കോസ്റ്റ നാലു ഗോളടിച്ച മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 7-3ന് റയൽ മഡ്രിഡിനെ തകർത്തു. ആദ്യ പകുതിയിൽ ഹാട്രിക് തികച്ച കോസ്റ്റ രണ്ടാം പകുതിയിൽ ഒരു ഗോൾകൂടി നേടി, 65ാം മിനിറ്റിൽ റയൽ താരം ഡാനിയൽ കർവയാലുമായി കലഹിച്ച് ചുവപ്പുകാർഡ് വാങ്ങി പുറത്തായി.
ഒന്നാം മിനിറ്റിൽതന്നെ സ്കോർ ചെയ്താണ് കോസ്റ്റ തുടങ്ങിയത്. എട്ടാം മിനിറ്റിൽ കൗമാരതാരം ജോ ഫെലിക്സ് ക്ലബ് ജഴ്സിയിലെ ആദ്യ ഗോൾ സ്വന്തമാക്കി. പോർചുഗീസ് ക്ലബായ ബെനഫിക്കയിൽനിന്ന് സീസണിൽ അത്ലറ്റികോയിലെത്തിയ ഫെലിക്സായിരുന്നു ആദ്യ ഗോളിന് വഴിയൊരുക്കിയത്. 19ാം മിനിറ്റിൽ എയ്ഞ്ചൽ കൊറിയയുടെ വകയായിരുന്നു മൂന്നാം ഗോൾ. 28ാം മിനിറ്റിൽ സൗൾ നിഗ്വസിെൻറ അസിസ്റ്റിൽ വ്യക്തിഗത ഗോൾനേട്ടം രണ്ടാക്കിയ കോസ്റ്റ 45ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് തികച്ചു.
ആദ്യ പകുതി അവസാനിക്കുേമ്പാൾ അത്ലറ്റികോ 5-0ത്തിന് മുന്നിലായിരുന്നു. 51ാം മിനിറ്റിൽ ജാവോ ഫെലിക്സ് നൽകിയ ത്രൂബാൾ വലയിലാക്കി കോസ്റ്റ ലീഡുയർത്തി. എന്നാൽ, 59ാം മിനിറ്റിൽ ഏദൻ ഹസാഡിെൻറ ക്രോസ് ഗോളാക്കി മാറ്റിയ നാചോ റയലിന് ആശ്വാസമേകി. ശേഷമായിരുന്നു മത്സരത്തിെൻറ നിറംകെടുത്തിയ കൈയാങ്കളി.
70ാം മിനിറ്റിൽ നാലു ഡിഫൻഡർമാരെ വെട്ടിച്ച് ഗോൾ നേടിയ വിേട്ടാലോ അത്ലറ്റികോയുടെ പട്ടിക പൂർത്തിയാക്കി. 84ാം മിനിറ്റിൽ 7-1ന് മുന്നിലായിരുന്നു അത്ലറ്റികോ. 85ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കിയ കരീം ബെൻസേമയും 89ാം മിനിറ്റിൽ സ്കോർ ചെയ്ത ജാവിയർ ഹെർണാണ്ടസുമാണ് റയലിെൻറ തോൽവിഭാരം കുറച്ചത്.