സ്വ​പ്​​നം ജ​യി​ച്ച്​ അ​റ്റ​്​ലാ​ൻ​റ; 4-1ന്​ ​വ​ല​ൻ​സി​യ​യെ തോ​ൽ​പി​ച്ചു 

22:36 PM
20/02/2020

ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ വ​ലി​യ ക​ളി​ക​ൾ​ക്കു പാ​ക​മാ​യ മൈ​താ​നം പോ​ലു​മി​ല്ലാ​തൊ​രു ടീം ​അ​യ​ൽ​ക്കാ​രു​ടെ വാ​യ്​​പ​യെ​ടു​ത്ത ക​ളി​മു​റ്റ​ത്ത്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ​നോ​ക്കൗ​ട്ട്​ അ​ര​ങ്ങേ​റ്റം രാ​ജ​കീ​യ​മാ​ക്കി. ലീ​ഗ്​ റൗ​ണ്ടി​ൽ ത​പ്പി​യും ത​ട​ഞ്ഞും ക​ട​ന്നു​കൂ​ടി​യ​തി​​െൻറ ക്ഷീ​ണം തെ​ല്ലു​മി​ല്ലാ​​ത്ത പ്ര​ക​ട​ന​വു​മാ​യി ഇ​റ്റാ​ലി​യ​ൻ ടീം ​അ​റ്റ്​​ലാ​ൻ​റ​യാ​ണ്​ ലാ ​ലി​ഗ​യി​ലെ പ​ഴ​യ പ​ട​ക്കു​തി​ര​ക​ളാ​യ വ​ല​ൻ​സി​യ​യെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക്​ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ത​ക​ർ​ത്തു​വി​ട്ട​ത്. എ​വേ മ​ത്സ​ര​ത്തി​ൽ മൂ​ന്നു ഗോ​ളി​​െൻറ വ​ലി​യ മാ​ർ​ജി​നി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ആ​ദ്യ എ​ട്ടി​ൽ ഇ​ടം​പി​ടി​ക്കു​ക​യെ​ന്ന അ​പൂ​ർ​വ നേ​ട്ട​വും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്മാ​ർ​ക്ക​രി​കെ. 

സീ​രി എ ​ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നാ​മ​ന്മാ​രാ​യി ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​നെ​ത്തി​യ അ​റ്റ​ലാ​ൻ​റ ലീ​ഗ്​ റൗ​ണ്ടി​ൽ ആ​ദ്യ മൂ​ന്നു മ​ത്സ​ര​വും തോ​റ്റ ശേ​ഷ​മാ​ണ്​ വി​ജ​യ വ​ഴി​യി​ലെ​ത്തു​ന്ന​തും നോ​ക്കൗ​ട്ട്​ കാ​ണു​ന്ന​തും. ഒ​ന്നേ​കാ​ൽ ല​ക്ഷം ജ​ന​സം​ഖ്യ മാ​ത്ര​മു​ള്ള ബെ​ർ​ഗാ​മൊ പ​ട്ട​ണ​ത്തി​ൽ​നി​ന്നു​ള്ള ടീ​മി​​െൻറ ക​ളി കാ​ണാ​ൻ നാ​ട്ടി​ൽ​നി​ന്ന്​ 40,000 പേ​രാ​ണ്​ 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ സാ​ൻ സി​റോ​യി​ലേ​ക്കു ബു​ധ​നാ​ഴ്​​ച രാ​ത്രി വ​ണ്ടി​ക​യ​റി​യ​ത്. 

കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ കൈ​യ​ടി​യി​ൽ ഉ​ട​നീ​ളം മ​നോ​ഹ​ര​മാ​യി പ​ന്തു​ത​ട്ടി​യ ആ​തി​ഥേ​യ​ർ​ക്കാ​യി ഹാ​ൻ​സ്​ ഹ​ത്​​ബോ​യ​ർ 16ാം മി​നി​റ്റി​ൽ ഗോ​ൾ​വേ​ട്ട തു​ട​ങ്ങി. ആ​ക്ര​മ​ണ​ത്തി​ലെ അ​തി​വേ​ഗം ​െകാ​ണ്ട്​ എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ച്ച ടീം 42ാം ​മി​നി​റ്റി​ൽ ജോ​സി​പ്​ ഇ​ലി​സി​ച്ചി​ലൂ​ടെ വീ​ണ്ടും സ്​​കോ​ർ ചെ​യ്​​തു. ര​ണ്ടാം പകുതിയിൽ ഹ​ത്​​ബോ​യ​ർ വീ​ണ്ടും സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ലീ​ഡ്​ മൂ​ന്നാ​യി.

മി​നി​റ്റു​ക​ൾ​ക്ക​കം റെ​മോ ഫ്രൂ​ള​ർ വ​ണ്ട​ർ ഗോ​ളി​ൽ പി​ന്നെ​യും വ​ല ച​ലി​പ്പി​ച്ചു. നാ​ലു ഗോ​ളി​ന്​ പി​ന്നി​ലാ​യ ശേ​ഷം ഉ​ണ​ർ​ന്ന വ​ല​ൻ​സി​യ​ക്കാ​യി ചെ​റി​ഷേ​വാ​ണ്​ 67ാം മി​നി​റ്റി​ൽ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 

Loading...
COMMENTS