യുവൻറസിനെ തളച്ചു; അറ്റ്ലാൻറ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികെ
text_fieldsറോം: സീരി എയിൽ കിരീട നിർണയം ആഴ്ചകൾക്കു മുെമ്പ തീരുമാനമായെങ്കിലും അടുത്ത സീസണ ിൽ ചാമ്പ്യൻസ് ലീഗ് പോരിന് ആരൊക്കെയെന്ന കാര്യം ഇതുവരെ തീർപ്പായിട്ടില്ല. ചാമ്പ്യന് മാരായ യുവൻറസും(90 പോയൻറ്) തൊട്ടുപിന്നിലുള്ള നാപോളിയും (79 േപായൻറ്) ടിക്കറ്റുറപ്പി ച്ചെങ്കിലും മൂന്നുംനാലും സ്ഥാനത്തിനു വേണ്ടിയാണ് കനത്ത പോരാട്ടം. കഴിഞ്ഞദിവസം നിർണായകമത്സരത്തിൽ ചാമ്പ്യന്മാരായ യുവൻറസിനെ സമനിലയിൽ തളച്ച് അറ്റ്ലാൻറ 66 പോയൻറുമായി മൂന്നാം സ്ഥാനത്തെത്തി.
സ്വന്തം മൈതാനത്തെ അവസാന മത്സരത്തിലാണ്, വിജയപ്രതീക്ഷയോടെ എത്തിയ യുവൻറസിനെ അറ്റ്ലാൻറ 1-1ന് സമനിലയിൽ തളച്ചത്. 33ാം മിനിറ്റിൽ ജോസെപ് ലിസിച്ചിലൂടെ മുന്നിലെത്തിയ അറ്റ്ലാൻറ 80 മിനിറ്റുവരെ ഇൗ ഗോളുമായി പിടിച്ചുനിന്നു. ഒടുവിൽ മാരിയോ മാൻസൂകിച്ചാണ്(80) ചാമ്പ്യന്മാരെ തോൽവിയിൽനിന്ന് രക്ഷിച്ചത്. ഇതോെട അഞ്ചു വർഷത്തോളം യുവൻറസിെൻറ പരിശീലകനായിരുന്ന മാസിമില്യാനോ അലെഗ്രിക്ക് ഹോംഗ്രൗണ്ടിലെ അവസാന മത്സരം സമനിലയിലയോടെ പടിയിറങ്ങേണ്ടിവന്നു.
ഇനി അവസാന മത്സരത്തിൽ സൊസോളോയെ തോൽപിച്ചാൽ അറ്റ്ലാൻറക്ക് ചരിത്രം കുറിച്ച് ചാമ്പ്യൻസ് ലീഗിൽ പന്തു തട്ടാം. അറ്റ്ലാൻറ ഇതുവരെ ചാമ്പ്യൻസ് ലീഗ് കളിച്ചിട്ടില്ല. അതേസമയം, ഇതുവരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇൻറർമിലാൻ, നാപോളിക്ക് മുന്നിൽ അടിതെറ്റിയതോടെ(4-1) നാലാം സ്ഥാനത്തേക്കിറങ്ങി. എന്നാൽ, എ.സി മിലാെൻറ വഴി ഇത്തവണയും അടയാനാണ് സാധ്യത. 65 പോയൻറുള്ള അവർ അഞ്ചാമതാണ്.