കൊൽക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം
text_fieldsകൊൽക്കത്ത: ഒരാഴ്ച മുമ്പ് ഹൈദരാബാദിനെതിരെ കണ്ടത് ലോട്ടറിയല്ലെന്ന് പ്രഖ്യാപി ച്ച് കൊൽക്കത്തയിലും ബ്ലാസ്റ്റേഴ്സിെൻറ വിജയഭേരി. കരുത്തരായ എ.ടി.കെയെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഐ.എസ്.എൽ സീസണിൽ മഞ്ഞപ്പടയുടെ മൂന ്നാം ജയം. റോയ് കൃഷ്ണയും ബൽവന്ത് സിങ്ങും കെട്ടഴിച്ചുവിട്ട ആക്രമണത്തെ കുറ്റിയുറപ് പുള്ള പ്രതിരോധംകൊണ്ട് വരിഞ്ഞുമുറുക്കിയാണ് കേരളം കളി റാഞ്ചിയത്. മിന്നൽപ്പിണർ വേഗത്തിൽ പാഞ്ഞടുത്ത റോയ് കൃഷ്ണെയയും വിക്ടർ മൊങ്കിലിനെയും കത്രികപ്പൂട്ടിൽ പിടിച്ചു നിർത്തിയ കേരളം ഇതിനിടയിൽ ലഭിച്ച അവസരം മനോഹരമായൊരു ഗോളാക്കി മാറ്റി.
70ാം മിനിറ്റിൽ കൊൽക്കത്ത പ്രതിരോധത്തിൽനിന്ന് തെന്നിയകന്ന പന്തിനെ ബോക്സിന് പുറത്തുനിന്നു വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിലൂടെ ഹാളിചരൺ നർസറിയാണ് ഗോളാക്കി മാറ്റിയത്. കൗണ്ടർ അറ്റാക്ക് ഗോളിൽ പതറിയ എ.ടി.കെക്ക് പിന്നെ നിലതെറ്റി. റോയ് കൃഷ്ണയും മലയാളി താരം ജോബി ജസ്റ്റിനും മൻഡിയുമെല്ലാം ചേർന്ന് മൂന്നു ദിക്കിലുംനിന്ന് ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മലയാളിയായ അബ്ദുൽ ഹക്കുവും വ്ലാറ്റ്കോ ഡ്രൊബറോവും വൻമതിലായി മാറി. ഗോളി ടി.പി. രഹനേഷും മിന്നുന്ന ഫോമിലായിരുന്നു.
80ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ പോയൻറ് ബ്ലാങ്ക് ഷോട്ട് രഹനേഷ് തട്ടിയകറ്റിയപ്പോൾ ഓടിയെത്തി ക്ലിയർ ചെയ്ത ഹക്കുവിെൻറ നീക്കമായിരുന്നു മറ്റൊരു നിർണായക മുഹൂർത്തം. മുന്നിൽ ബർത്ലോമിയോ ഒഗ്ബച്ചെയും മെസ്സി ബൗളിയും അധ്വാനിച്ചുകളിച്ചു. സീസണിലെ ആദ്യ കളിയിലും ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ വീഴ്ത്തിയിരുന്നു. ഹൈദരാബാദിനെ പിടിച്ചുകെട്ടുന്നതിൽ നിർണായക സാന്നിധ്യമായ ജിയാനി സ്വയ്വർലൂൺ പരിക്കിനെ തുടർന്ന് ഇടംനേടിയില്ല. അതേസമയം, മധ്യനിരയിൽ മരിയോ ആർക്വെസ് തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്സിന് ഊർജമായി. സ്വയ്വർലൂണിന് പകരം ഹക്കുവായിരുന്നു പ്രതിരോധത്തിൽ. ജീക്സൺ സിങ്ങും പുറത്തിരുന്നു.
അവസാന മിനിറ്റുകളിൽ കൊൽക്കത്ത ആക്രമണം സജീവമാക്കുേമ്പാൾ, സമയം തള്ളിനീക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ കളിയെ സംഘർഷഭരിതമാക്കി. സ്റ്റാർ സ്ട്രൈക്കർ ഡേവിഡ് വില്യംസിെൻറ അഭാവമാണ് കൊൽക്കത്തക്കാർക്ക് തിരിച്ചടിയായത്. മൂന്ന് ജയത്തോടെ പോയൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് (14) ആറിലെത്തി. 21 പോയൻറുമായി എ.ടി.കെ മൂന്നാം സ്ഥാനത്താണ്.