വെരി സ്പെഷൽ എ.ടി.കെ
text_fieldsനേരേത്ത രണ്ടുവട്ടം ചാമ്പ്യന്മാരായ എ.ടി.കെക്ക് നാണക്കേടിെൻറ സീസണായിരുന്നു അവസാന രണ്ടുവർഷം. 2018ൽ ഒമ്പതാം സ്ഥാനക്കാർ, 2019ൽ ആറാം സ്ഥാനക്കാർ. പേരുദോഷങ്ങളെല്ലാം മായ്ക്കാനാണ് കൊൽക്കത്തക്കാരുടെ പടപ്പുറപ്പാട്. കഴിഞ്ഞ സീസണിൽ സ്റ്റീവ് കോപ്പൽ പരാജയപ്പെട്ടതോടെ, പ്രഥമ സീസണിൽ കിരീടം സമ്മാനിച്ച ലോപസ് ഹബാസിനെ തിരിെകയെത്തിച്ചാണ് കൊൽക്കത്തയുടെ ഒരുക്കം.
ശക്തി
ഫിജി ഫോർവേഡ് റോയ് കൃഷ്ണയുടെ വരവാണ് എ.ടി.കെയുടെ സീസണിലെ ശ്രദ്ധേയ നീക്കം. ഫെറാൻ കൊറോമിനസ്, സുനിൽ ഛേത്രി എന്നിവരുമായി ഗോൾഡൻ ബൂട്ടിന് പോരാടാൻ കരുത്തുള്ള താരമാണ് ഫിജി നായകൻ കൂടിയായ മുന്നേറ്റനിരക്കാരൻ. ന്യൂസിലൻഡുകാരനാണെങ്കിലും ഇന്ത്യൻ വേരുകളുള്ള താരമാണ് ഈ 32കാരൻ. 40 കളിയിൽ ഫിജിക്കായി അടിച്ചുകൂട്ടിയത് 29 ഗോളുകൾ. ചെന്നൈ സിറ്റി താരം മൈകൽ സൂസായ്രാജ്, മലയാളിയായി മുൻ ഇൗസ്റ്റ്ബംഗാൾ സ്ട്രൈക്കർ ജോബി ജസ്റ്റിൻ, ആസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ്, മധ്യനിരയിലെ സൂപ്പർതാരം എഡു ഗാർഷ്യ എന്നിവർ കൂടി ചേർന്നാൽ കൊൽക്കത്തക്ക് വീര്യം കൂടും.
ഏറ്റവും മികച്ച പ്രതിരോധനിരയമാണ് മറ്റൊരു കരുത്ത്. മുൻ ബംഗളൂരു താരം ജോൺ ജോൺസൺ, മലയാളി താരം അനസ് എടത്തൊടിക, എന്നിവർക്കൊപ്പം സ്പാനിഷ് ഫുട്ബാളിൽ പയറ്റിത്തെളിഞ്ഞ ഉയരക്കാരൻ അഗസ് എന്നിവർ അണിനിരന്നാൽ പന്ത് കടന്നുകൂടാൻ പ്രയാസപ്പെടും. ഗോൾകീപ്പിങ്ങിൽ മുൻ ബ്ലാസ്റ്റേഴ്സ് താരവും അണ്ടർ 17 ഇന്ത്യൻലോകകപ്പ് ഗോളിയുമായ ധീരജ് സിങ്, അരിന്ദം ഭട്ടാചാര്യ എന്നിവർ വലകാക്കും.
ദൗർബല്യം
ഗോളടിക്കാത്തവരെന്ന പഴിയാണ് അവസാന രണ്ട് സീസണിൽ എ.ടി.കെ നേരിട്ടത്. കഴിഞ്ഞ സീസണിൽ ആകെ അടിച്ചത് 18 ഗോൾ മാത്രം. മധ്യനിര- മുന്നേറ്റ നിലവാരമുയർത്തുകയെന്നതാണ് ഇക്കുറി പ്രധാന ലക്ഷ്യം. കൗണ്ടർ അറ്റാക്ക് എന്ന പോരായ്മയും നികത്തണം.
പ്രതീക്ഷ
മികച്ച മിഡ്-ഫോർവേഡ് ലൈനപ്പ് േപ്ല ഓഫ് ബർത്ത് ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഹബാസിെൻറ വരവും റോയ്-ജസ്റ്റിൻ-സുസായ്രാജ് കൂട്ടും ചേർന്നാൽ എ.ടി.കെ പൊളിച്ചടുക്കും.
ടീം എ.ടി.കെ
ഗോൾകീപ്പേഴ്സ്: ധീരജ് സിങ്, അരിന്ദം ഭട്ടാചാര്യ, അവിലാശ് പോൾ.
പ്രതിരോധം: ബോറിസ് താങ്ജം, ജോൺ ജോൺസൺ, റിക്കി ലാൽമാവ്മ, അഗസ് ഗാർഷ്യ, പ്രിതം കോട്ടൽ, രഞ്ജം സലാം, അങ്കിത് മുഖർജി, അനസ് എടത്തൊടിക, പ്രബിർ ദാസ്, സേന റാൽതെ.
മധ്യനിര: കോമൾ തട്ടാൽ, കാൾ മക്ഹ്യുഗ്, എഡു ഗാർഷ്യ, ജയേഷ് റാണെ, പ്രണോയ് ഹാൾഡർ, ഡാരിയോ വിഡോസിച്, യാവി ഹെർണാണ്ടസ്, മൈക്കൽ സൂസയ്രാജ്, മൈകൽ റഗിൻ, സെഹ്നാജ് സിങ്.
മുന്നേറ്റം: ഡേവിഡ് വില്യംസ്, ബൽവന്ത് സിങ്, റോയ് കൃഷ്ണ, ജോബി ജസ്റ്റിൻ.