Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​റ്റ​ണ്‍ ച​തി​ച്ചു;...

ബാ​റ്റ​ണ്‍ ച​തി​ച്ചു; സ്പ്രി​ൻ​റ്​ റി​ലേ​യി​ല്‍ ഇ​ന്ത്യ പു​റ​ത്ത്

text_fields
bookmark_border
ബാ​റ്റ​ണ്‍ ച​തി​ച്ചു; സ്പ്രി​ൻ​റ്​ റി​ലേ​യി​ല്‍ ഇ​ന്ത്യ പു​റ​ത്ത്
cancel
ഭു​വ​നേ​ശ്വ​ർ: പു​രു​ഷ​ന്മാ​രു​ടെ നൂ​റു​മീ​റ്റ​ര്‍ ബാ​റ്റ​ണ്‍ കൈ​മാ​റു​ന്ന​തി​ലെ പി​ഴ​വി​ല്‍ ഇ​ന്ത്യ പു​റ​ത്താ​യി. രാ​വി​ലെ ന​ട​ന്ന യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടും ടീ​മി​ന് ഫൈ​ന​ല്‍ കാ​ണാ​നാ​യി​ല്ല. അ​വ​സാ​ന ലാ​പ്പി​ല്‍ ഓ​ടി​യ അ​മി​യ കു​മാ​ര്‍ മ​ല്ലി​കി​ന് ബാ​റ്റ​ണ്‍ കൈ​മാ​റി​യ​തി​ല്‍  ജ്യോ​തി​ശ​ങ്ക​ര്‍ ദേ​ബ്നാ​ഥ് വ​രു​ത്തി​യ പി​ഴ​വാ​ണ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്. ആ​ദ്യ ലാ​പ്പി​ല്‍  മ​ല​യാ​ളി താ​രം അ​നു​രൂ​പ് ജോ​ണാ​ണ് ഓ​ടി​യ​ത്. ഇ​ന്ത്യ അ​യോ​ഗ്യ​രാ​യ​തോ​ടെ കൊ​റി​യ (40.18) ഹീ​റ്റി​ല്‍ ഒ​ന്നാ​മ​താ​യി. 

39.06 സെ​ക്ക​ൻ​ഡി​ല്‍ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ ചൈ​ന​യു​ടേ​താ​ണ് ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യം. സ​മീ​പ​കാ​ല​ത്ത് സ്പ്രി​ൻ​റ്​ റി​ലേ​യി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ആ​തി​ഥേ​യ ടീ​മി​േ​ൻ​റ​ത്. വ​നി​ത റി​ലേ​യി​ല്‍ ഇ​ന്ത്യ ഫൈ​ന​ല്‍ റൗ​ണ്ടി​ലെ​ത്തി. ഇ​ന്ന് വൈ​കീ​ട്ടാ​ണ് ഫൈ​ന​ല്‍. 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ മ​ല​യാ​ളി താ​രം അ​നു രാ​ഘ​വ​ന​ട​ക്കം മൂ​ന്നു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ക​ലാ​ശ പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamindian relay teamAsian Athletics Championshipmalayalam newssports news
News Summary - Asian Athletics Championship: Indian Men's 4x100m Relay Team out sports news, malayalam news, madhyamam
Next Story