ഇറാൻ: ഏഷ്യൻ നമ്പർ 1
text_fieldsഅഞ്ചു പ്രാവശ്യം ലോകകപ്പ് കളിച്ചിട്ടുള്ള ഇറാൻ 16ൽ 13 തവണയും ഏഷ്യൻ പോരാട്ടത്തിൽ കരു ത്ത് തെളിയിച്ചവരാണ്. ഏഷ്യയിൽ ഒന്നാം റാങ്കുകാരായ ഇവർ തന്നെയാണ് കിരീട ഫേവറിറ്റുക ളിലും ഒന്നാന്മൻ. 1968ൽ ആദ്യ ടൂർണമെൻറിനെത്തി ചാമ്പ്യന്മാരായി ഞെട്ടിപ്പിച്ചവരാണ്. പിന് നാലെ തുടർച്ചയായ രണ്ടു വർഷവും ജേതാക്കളായി ഹാട്രിക് കിരീടം. പിന്നീടങ്ങോട്ട് എല്ലാ പ്രാവശ്യവും അനായാസം യോഗ്യത നേടിയ ഇറാൻ മികച്ച പ്രകടനവുമായാണ് മടങ്ങാറ്. 2007, 2011, 2015 വർഷങ്ങളിൽ ക്വാർട്ടർ ഫൈനൽ വരെയെത്തി. പോർചുഗീസുകാരൻ കാർലോസ് ക്വീറോസാണ് പരിശീലകൻ. 2011 മുതൽ ഇറാനൊപ്പം ചേർന്ന ക്വീറോസ് ഏഴു വർഷംകൊണ്ട് യൂറോപ്പിലെ വമ്പൻ രാജ്യങ്ങളോട് കിടപിടിക്കുന്ന ടീമാക്കി വാർത്തെടുത്തു. മാഞ്ചസ്റ്റർ യുനൈറ്റഡിനെയും റയൽ മഡ്രിഡിനെയും പോർചുഗൽ ദേശീയ ടീമിനെയും പരിശീലിപ്പിച്ച മികവുള്ള ക്വീറോസിനെ ഇറാൻ ഫുട്ബാൾ ഫെഡറേഷൻ പൊന്നും വിലനൽകിയാണ് രാജ്യത്തെത്തിക്കുന്നത്. അതിനു ഫലവും കണ്ടു.
ഇൗ മാസം 17നു തന്നെ ഖത്തറിൽ തമ്പടിച്ച ക്വീറോസിെൻറ ടീം സൗഹൃദ മത്സരങ്ങൾ കളിച്ച് ഏഷ്യ കപ്പിന് തയാറായിക്കഴിഞ്ഞു. 23 അംഗടീമിനെ കോച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 22 ഗോൾ നേടിയ സ്ട്രൈക്കർ സർദാർ അസ്മോനാണ് ടീമിൽ പ്രധാനി. ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിനുവേണ്ടി കളിക്കുന്ന കരീം അൻസാരി, ഫ്രഞ്ച് ക്ലബ് അമിനസിെൻറ മിഡ്ഫീൽഡർ സമാൻ ഗുദ്ദൂസ് എന്നിവരെല്ലാം ഇറാെൻറ തുറുപ്പുശീട്ടുകളാണ്. ഗ്രൂപ് ഡിയിൽ ഇറാനെ വെല്ലാൻ ആരുമില്ല.
എട്ടു തവണ ഏഷ്യൻ കപ്പിൽ ബൂട്ടണിഞ്ഞവരാണ് ഇറാഖ്. യുദ്ധംമൂലം കലുഷിതമായ അവസ്ഥയിലും ഏഷ്യ കപ്പിൽ മുടങ്ങാതെ പെങ്കടുത്തു. 1972ലാണ് അരങ്ങേറ്റം. 2007ൽ ചാമ്പ്യന്മാരുമായി. 2015 ആസ്ട്രേലിയൻ ഏഷ്യൻ കപ്പ് സെമിയിൽ ദക്ഷിണ കൊറിയയോട് തോറ്റാണ് പുറത്തായത്. യുഗോസ്ലാവ്യക്കാരൻ സ്രികോ കറ്റലാനിചാണ് കോച്ച്. സ്ലൊവീനിയൻ ദേശീയ ടീമിനെ പരിശീലപ്പിച്ചിരുന്ന സ്രികോ കറ്റലാനിച് ഇൗ വർഷമാണ് ഇറാഖിലെത്തുന്നത്.
2018ൽ നടന്ന 11 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചു. ആറു മത്സരങ്ങളിൽ സമനില പിടിച്ചു. അർജൻറീനയടക്കമുള്ള കരുത്തരോട് ഏറ്റുമുട്ടി കരുത്ത് തെളിയിച്ചിട്ടുണ്ട്.
ഏഷ്യൻ കപ്പിനുള്ള 23 അംഗ ടീമിൽ മുഹ്നദ് അലി, അഹ്മദ് യാസീൻ, അഹ്മദ് ഇബ്രാഹീം, ഹുമമ് താരീഖ് എന്നിവരാണ് പ്രമുഖ താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
