ഏഷ്യാകപ്പ് യോഗ്യത ഫുട്ബാൾ: രഹനേഷ്, അനസ് സാധ്യത ടീമിൽ
text_fieldsന്യൂഡൽഹി: ഏഷ്യാകപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തിനുള്ള 32 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മാർച്ച് 27ന് ബിഷ്കെകിൽ കിർഗിസ്താനെതിരെയാണ് മത്സരം. ടി.പി. രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ടീമിൽ ഇടംപിടിച്ച മലയാളികൾ. ഗ്രൂപ് ‘എ’യിൽനിന്നും അഞ്ചിൽ നാല് കളിയും ജയിച്ച ഇന്ത്യ നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. വെറ്ററൻ ഗോൾ കീപ്പർ സുബ്രതാ പാലും സസ്പെൻഷനിലായ നായകൻ സുനിൽ ഛേത്രിയും ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്.
സാധ്യത ടീം
ഗോൾകീപ്പർ: ഗുർപ്രീത് സിങ്, വിശാൽ കെയ്ത്, അർമീന്ദർ സിങ്, ടി.പി. രഹനേഷ്.
പ്രതിരോധം: പ്രീതം കോട്ടാൽ, നിഷു കുമാർ, ലാൽറുവാതാര, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ, സലാം രഞ്ജൻ സിങ്, ശർഥക് ഗൊലുയി, ജെറി ലാൽ റിൻസുവാല, നാരായൺദാസ്, സുഭാശിഷ് ഭോസ്.
മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, സെയ്ത്യാസെൻ, ധൻപാൽ ഗണേഷ്, അനിരുദ്ധ് ഥാപ്പ, ജർമൻപ്രീത് സിങ്, റൗളിൻ ബോർജസ്, മുഹമ്മദ് റഫീഖ്, കാവിൻ ലോബോ, ബികാശ് ജെയ്റു, ഹാലിചരൺ നർസരി.
മുേന്നറ്റം: ഹിതേഷ് ശർമ, ബൽവന്ത് സിങ്, ജെജെ, സൈമൺലെൻ ഡങ്കൽ, അലൻ ദേവ്റെ, മൻവിർ സിങ്, സുമീത് പാസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
