Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ ക​പ്പ്​...

ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത; ഇന്ത്യൻ ടീമിൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ അ​ന​സ്​ മാ​ത്രം

text_fields
bookmark_border
anas
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന്​ അ​ന​സ്​ എ​ട​ത്തൊ​ടി​ക മാ​ത്രം. സി.​കെ. വി​നീ​തും ടി.​പി. ര​ഹ​നീ​ഷും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും 24 അം​ഗ ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന എ.​എ​ഫ്.​സി അ​ണ്ട​ർ 23 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ത്ത ടീ​മി​ലെ ആ​റ്​ താ​ര​ങ്ങ​ളെ ഉ​ൾ​പെ​ടു​ത്തി​യാ​ണ്​ ടീം ​പ്ര​ഖ്യാ​പി​ച്ച​ത്​. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ മ​ക്കാ​വു​വി​നെ​തി​രാ​യ മ​ത്സ​രം.

ടീം ​ഇ​ന്ന്​ മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. ടീ​മി​നൊ​പ്പം ഉ​പ​ദേ​ശ​ക​നാ​യി ​െഎ.​എം. വി​ജ​യ​നു​മു​ണ്ടാ​കും. യോ​ഗ്യ​ത റൗ​ണ്ടി​ലെ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച്​ ആ​റ്​ പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്​ ഇ​ന്ത്യ. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഗോ​ൾ കീ​പ്പ​ർ ടി.​പി. ര​ഹ​നീ​ഷ്​ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സു​ബ്ര​താ​പാ​ൽ, ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു, അ​ൽ​ബി​നോ ഗോ​മ​സ്​ എ​ന്നി​വ​രെ​യാ​ണ്​ ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യി ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ​െഎ.​എ​സ്.​എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ മൂ​ന്ന്​ താ​ര​ങ്ങ​ൾ ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​​െൻറ നാ​യ​ക​നാ​യി​രു​ന്ന സ​ന്ദേ​ശ്​ ജി​ങ്കാ​ൻ, യു​വ​താ​രം ലാ​ൽ​റു​വ​ത്താ​ര, സ​െൻറ്​ കി​റ്റ്​​സി​നെ​തി​രെ ഗോ​ൾ നേ​ടി​യ ജാ​ക്കി​ച​ന്ദ്​ സി​ങ്​ എ​ന്നി​വ​ർ 24 അം​ഗ ടീ​മി​ലു​ണ്ട്. ആ​ഗ​സ്​​റ്റ്​ 12 മു​ത​ൽ ഇ​ന്ത്യ​ൻ ടീം ​മും​ബൈ​യി​ൽ ക്യാ​മ്പ്​ ചെ​യ്​​ത്​ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cupfootballanasmalayalam newssports news
News Summary - Asia cup football match-Sports news
Next Story