കളിക്കാനായി പഠിച്ചവൻ
text_fieldsപന്തുകളിക്കാരനാവാൻ രക്ഷിതാക്കളുടെ അനുമതിക്കായി പഠനത്തിൽ ഒന്നാമതെത്തിയ ആരെക്കുറിച്ചെങ്കിലും കായിക ലോകം ഇതുവരെ കേട്ടിരിക്കാൻ ഇടയില്ല. എന്നാൽ, കേലേച്ചി യെനെച്ചോ എന്ന കൗമാരക്കാരെൻറ ജീവിതാനുഭവങ്ങൾ അതായിരുന്നു. 1996 ഒക്ടോബർ മൂന്നിന് നൈജീരിയയിലെ ഒബോഗ്വേയ് നഗരത്തിലെ ഇമോ പ്രവിശ്യയിലാണ് കേലേച്ചി ജനിച്ചത്. പിതാവ് ജെയിംസ് യെനെച്ചോയും അമ്മ മേഴ്സി യെനെച്ചോയും. രണ്ടു മൂത്ത സഹോദരന്മാരും ഒരു ചേച്ചിയും അവനുണ്ട്.
ചേട്ടന്മാരും കൂട്ടുകാരും തെരുവിൽ പന്തുകളിക്കുന്നത് കണ്ടാണ് കുഞ്ഞു കേലേച്ചി വളർന്നത്. കിട്ടുന്ന അവസരങ്ങളിൽ അവനും പന്തുതട്ടും. പക്ഷേ, അച്ഛനും അമ്മക്കും മകെൻറ പന്ത് കളിയിൽ അത്രതാൽപര്യമില്ലായിരുന്നു. അതുകൊണ്ടുതെന്ന കളിക്കാനായി കർശന ഉപാധികൾ െവച്ചു. ഇളയമകൻ പന്തുകളിക്കാരൻ ആയിത്തീരുന്നത് കാണാൻ അവർ തീരെ ആഗ്രഹിച്ചില്ല. ഉന്നത വിദ്യാഭ്യാസം നേടി അന്തസ്സുള്ള തൊഴിൽ നേടണം. കുടുംബത്തിന് അഭിമാനമാകണം. ഇതൊക്കെയായിരുന്നു മാതാപിതാക്കളുടെ മോഹങ്ങൾ. എന്നാൽ, കുഞ്ഞു കേലേച്ചിയുടെ മനസ്സ് മുഴുവൻ കാൽപന്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു.
കിട്ടിയ അവസരങ്ങളിൽ പന്ത് തട്ടിയപ്പോൾ അവൻ ചേട്ടന്മാരെയും കൂട്ടുകാരെയും വിസ്മയിപ്പിച്ചു. അപ്പോഴും അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ നഴ്സറി മുതൽ അക്ഷരങ്ങളുടെ കൂട്ടുകാരനുമായി. 10ാം ക്ലാസുവരെ സംസ്ഥാനത്തിലെ ഏറ്റവും മികച്ച മൂന്നു പേരിൽ ഒരാളായി അവനുണ്ടാവും. പഠന മികവിൽ സന്തുഷ്ടരായ രക്ഷിതാക്കൾ പിന്നീട് പന്തുകളിക്കാനും സ്വാതന്ത്ര്യം നൽകിയപ്പോൾ ചേട്ടന്മാർ അവെൻറ മുന്നിൽ ഒന്നുമല്ലാതായി.ചെറിയ ഒരു ടെലിവിഷൻ അടക്കം അത്യാവശ്യ സൗകര്യങ്ങൾ കുടുംബത്തിന് ഉണ്ടായിരുന്നെങ്കിലും ആഴ്ചയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പ്രീമിയർ ലീഗ് മത്സരങ്ങൾ അടക്കമുള്ള കളികൾ അതിൽ കാണാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. സമീപത്തെ പൊതു വേദിയായിരുന്നു അതിന് ആശ്രയം. 20 സെൻറായിരുന്നു പ്രവേശന ഫീസ്.
കൈയിൽ കാശില്ലാഞ്ഞിട്ട് അവസാനം വരെ പുറത്തുകാത്തിരുന്ന ശേഷം ഉടമയുടെ കാരുണ്യത്തിൽ ഉള്ളിൽ കടന്നുകൂടി കളികണ്ടിരുന്ന കാലങ്ങളുണ്ടായിരുന്നു. അന്ന് ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല ഭാവിയിൽ ഈ പയ്യെൻറ കളികാണാൻ ആകും ആൾക്കാർ തെൻറ സ്ഥാപനത്തിൽ ഇരച്ചുകയറുകയെന്ന്. സ്കൂളിലെ നേട്ടങ്ങളിൽ സംതൃപ്തരായ മാതാപിതാക്കളുടെ അനുമതിയോടെ ഫുട്ബാൾ അഭ്യസിക്കാനായി കേലേച്ചി ചേട്ടന്മാരുടെ സാഹയത്തോടെ ഇമോയുടെ തലസ്ഥാനമായ ഓവേറിയിലെ തൈയ്യലാ ഫുട്ബാൾ അക്കാദമിയിൽ ചേർന്നു. അക്കൊല്ലംതന്നെ തലസ്ഥാന നഗരിയായ അബൂജയിൽ നടന്ന യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേലേച്ചിയുടെ മാത്രം മികവിൽ അക്കാദമി ജേതാക്കളായി. അപ്പോഴാണ് രക്ഷകർത്താക്കൾ മകെൻറ മിടുക്ക് തിരിച്ചറിഞ്ഞത്. തുടർന്ന് 2013ൽ മൊറോകോയിൽ നടന്ന ആഫ്രിക്കൻ യൂത്ത് അണ്ടർ 17 മത്സരത്തിൽ െബാട്സ്വാനക്കെതിരെ ഹാട്രിക് നേടി അവൻ നൈജീരിയയെ വിജയത്തിലെത്തിച്ചു. അപ്പോഴേക്കും പ്രാർഥനയോടെ ഒപ്പമുണ്ടായിരുന്ന മാതാവ് അന്തരിച്ചിരുന്നു. അന്നുമുതൽ അവൻ സ്കോർ ചെയ്തിരുന്ന എല്ലാ ഗോളുകളും അമ്മക്കാണ് അവൻ സമർപ്പിച്ചത്.
അതേവർഷം യു.എ.ഇയിൽ അണ്ടർ 17 ലോകകപ്പിൽ നൈജീരിയ വിജയിച്ചപ്പോൾ ഏറ്റവും മികച്ച കളിക്കാരനും ഗോൾ രാജകുമാരനും ആയിത്തീർന്നതു കുഞ്ഞുനാളിൽ പന്തുകളിക്കാൻ അനുവാദമില്ലാതിരുന്ന കേലേച്ചിയായിരുന്നു.
തൊട്ടുപിന്നാലെ യൂറോപ്പിലെ വമ്പൻ ടീമുകൾ അവനെ തേടിെയത്തി. ഇത്തവണത്തെ ആഫ്രിക്കൻ യോഗ്യത മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന കേലേച്ചി നൈജീരിയയെ റഷ്യൻ ലോക കപ്പിലും എത്തിച്ചു. ഗതിവേഗമാണ് ഈ യുവതാരത്തിെൻറ സവിശേഷത. ഒപ്പം മുന്നേറ്റ നിരയിൽ സഹതാരങ്ങൾക്കൊപ്പം ഒത്തിണക്കത്തോടെ പന്ത് കൈമാറി ഗോളടിപ്പിക്കാനുള്ള വിരുതും. ഗോൾഡൻ ഈഗിൾസിെൻറ എല്ലാ യൂത്ത് ടീമുകളിലും കളിച്ച അനുഭവ സമ്പത്തുമായി റഷ്യയിൽ എത്തുന്ന കേലേച്ചി ഇത്തവണയും അവരുടെ അണികളിൽനിന്ന് താരങ്ങളുടെ താരമായില്ലങ്കിലേ അതിശയിക്കേണ്ടൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
