52 ഒാൾഡ് ഇൗസ് ഗോൾഡ്
text_fieldsടോക്യോ: 35 വയസ്സാവുേമ്പാഴേക്കും കളിനിർത്തി വീട്ടിലിരിക്കുന്നവരാണ് ഫുട്ബാൾ താര ങ്ങളിൽ പലരും. എന്നാൽ, 51 പിന്നിട്ടിട്ടും ക്ലബ് ഫുട്ബാളിൽ പുതിയ തട്ടകങ്ങളിൽ ഗോളുക ൾ അടിച്ചുകൂട്ടുകയാണ് ഒരു ജപ്പാൻ ഫുട്ബാൾ താരം. പേര്, കസുയോഷി മിയുറ. 1986ൽ ബ്രസീലിയൻ ക് ലബ് സാേൻറാസിലൂടെ തുടങ്ങിയതാണ് പ്രഫഷനൽ ഫുട്ബാൾ. 2000ൽ ദേശീയ ടീമിൽനിന്ന് വിരമ ിച്ചിട്ടും ക്ലബ് ഫുട്ബാൾ അവസാനിപ്പിച്ചിട്ടില്ല. ഫെബ്രുവരി 26ന് 52 വയസ്സ് പൂർത്തിയ ാവുേമ്പാൾ ജപ്പാനിലെ മുൻനിര ക്ലബ് യോകോഹമയുമായി കരാർ പുതുക്കി നിൽക്കുകയാണിയാൾ.
ബ്രസീൽ ടു ജപ്പാൻ;
ഫുട്ബാൾ ടു ഫുട്സാൽ
കാൽപന്തു കളി പ്രേമം കുഞ്ഞുനാളിലേ പിടികൂടിയ കസുയോഷി നാട്ടിലെ സ്കൂൾ ടീമിലൂടെയാണ് പ്രഫഷനൽ ഫുട്ബാളിെലത്തുന്നത്. എന്നാൽ, നാട്ടിൽ കളിച്ചാൽ പച്ചപിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ കൗമാരക്കാരൻ 15ാം വയസ്സിൽ ഫുട്ബാളിെൻറ ഇൗറ്റില്ലമായ ബ്രസീലിലേക്ക് പറന്നു. സാവോ പോളോയിലെ ക്ലബ് അത്ലറ്റികോയിൽ യൂത്ത് കരിയർ ആരംഭിച്ച ജപ്പാൻകാരന് സ്വപ്നംപോലെ അടുത്ത വിളിയെത്തി. ഇതിഹാസ താരം സാക്ഷാൽ പെലെ കളിച്ച സാേൻറാസിലേക്ക്. രണ്ടു മത്സരങ്ങൾ മാത്രം കളിച്ച കസുയോഷി അവസരം ലഭിക്കുന്നില്ലെന്നു കണ്ട് ക്ലബ് വിട്ടു. നേരെ പോയത് പാൽമിറാസിൽ. 25 മത്സരങ്ങളിൽ പാൽമിറാസിന് വേണ്ടി ബൂട്ടണിഞ്ഞു. പിന്നീടങ്ങോട്ട് മൂന്ന് സീസണുകളിലായി നാലു ബ്രസീലിയൻ ക്ലബുകളിൽ. 1990ൽ വീണ്ടും സാേൻറാസിലേക്ക് മടങ്ങിയതോടെയാണ് ജപ്പാൻ ദേശീയ ടീമിലേക്ക് ക്ഷണം വരുന്നത്.
10 വർഷത്തോളം ജപ്പാൻ ടീമിൽ കളിച്ച താരം രാജ്യത്തിനായി 55 ഗോളുകളും നേടി. 1998 ഫ്രഞ്ച് ലോകകപ്പിലൂടെ ജപ്പാൻ ആദ്യമായി യോഗ്യത നേടുേമ്പാഴും കസുയോഷിയുടെ കാലൊപ്പുണ്ടായിരുന്നു. യോഗ്യതാ റൗണ്ടിൽ 14 ഗോളടിച്ച്കൂട്ടി സൂപ്പർ താരമായി. എന്നാൽ, ഫ്രാൻസിലേക്കുള്ള ടിക്കറ്ററുപ്പിച്ചതോടെ ജപ്പാൻ ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ വെറ്ററൻ താരത്തെ മറന്നു. ലോകകപ്പ് ടീമിൽ ഇടം നഷ്ടമായതിെൻറ നിരാശയിൽ അദ്ദേഹം 2000ത്തിൽ ദേശീയ കുപ്പായമഴിച്ചുവെച്ചു. പിന്നെ ക്ലബുകളിൽ സജീവമായി. ക്രൊയേഷ്യയിലും ഇറ്റലിയിലും കളിച്ച് ജപ്പാനിലെത്തി. 2005ലാണ് യോകോഹാമയിൽ ചേരുന്നത്. ക്ലബിെൻറ ഉയർച്ച താഴ്ചക്കളിൽ സ്ട്രൈക്കറായും മിഡ്ഫീൽഡറായും കസുയോഷി പതിറ്റാണ്ടു പിന്നിട്ടു.
പ്രായമേറിയിട്ടും തങ്ങളുടെ ഭാഗ്യതാരത്തെ യോകോഹോമ കൈവിട്ടില്ല. ഇപ്പോൾ ഒരുവർഷത്തേക്ക് കൂടിയാണ് കരാർ പുതുക്കിയത്. 266 മത്സരം ഇൗ ക്ലബിനായി കളിച്ചു. ഇതിനിടെ 2012ൽ ജപ്പാെൻറ ഫുട്സാൽ ദേശീയ ടീമിലും ഒരു കൈനോക്കി.
റെക്കോഡുകളുടെ
കൂട്ടുകാരൻ
കാൽപന്തുകളിയിൽ 34ാം വർഷത്തിലേക്ക് കടന്ന കസുയോഷി ഏറ്റവും കൂടുതൽ കാലം പ്രഫഷനൽ ഫുട്ൾബാൾ കളിക്കുന്ന താരമെന്ന റെക്കോർഡും പ്രഫഷനൽ ഫുട്ബാളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
ഇംഗ്ലണ്ടിെൻറ ഇതിഹാസ താരം സ്റ്റാൻലി മാത്യൂസിെൻറ പേരിലായിരുന്നു രണ്ടു റെക്കോഡും ഇതുവരെ. നീണ്ട കരിയറിനിടിയിൽ എ.എഫ്.സി ഏഷ്യൻ കപ്പ്, ജെ1 ലീഗ്, ജെ ലീഗ് കപ്പ് തുടങ്ങി ഒരുപിടി നേട്ടങ്ങളിലും പങ്കാളിയായി. 1993ൽ ഏറ്റവും മികച്ച ഏഷ്യൻതാരത്തിനുള്ള റെക്കോഡും തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
