ഒബൂമയാങ് ആഴ്സനലിൽ
text_fieldsലണ്ടൻ: ബൊറൂസിയ ഡോർട്മുണ്ടിെൻറ താരം പിയറി എംറിക് ഒബൂമയാങ് ആഴ്സനലിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി താരം ആഴ്സനലിലെത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഗണ്ണേഴ്സിെൻറ മിന്നും താരമായിരുന്ന അലക്സി സാഞ്ചസ് ക്ലബ് വിട്ടതിെൻറ ക്ഷീണത്തിന് ബൊറൂസിയ താരം എത്തുന്നതോടെ ഏറക്കുറെ പരിഹാരമാവും.
60 മില്യൺ ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 540 കോടി രൂപ) ട്രാൻസ്ഫറെന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. ബുണ്ടസ് ലിഗയിലെ ഗോൾ വേട്ടക്കാരിൽ സീസണിൽ രണ്ടാം സ്ഥാനത്താണ് ഗാബോണിെൻറ ഇൗ താരം. 16 മത്സരങ്ങളിൽ 13 ഗോളുമായി ബയേൺ മ്യൂണിക്കിെൻറ റോബർട്ട് ലെവൻഡോവ്സ്കിക്കു (18) തൊട്ടു പിന്നിലാണ്.
പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ഇൗ ട്രാൻസ്ഫർ വിൻഡോയിൽ പണമെറിഞ്ഞു. 80 ദശലക്ഷം ഡോളറിന്(ഏകദേശം 508 കോടി രൂപ) സ്പാനിഷ് ക്ലബ് അത്ലറ്റികോ ബിൽബാവോയിൽ നിന്ന് ഡിഫൻഡർ അയ്െമറിക് ലാപോർെട്ടയെ സിറ്റി സ്വന്തമാക്കി. 2015ൽ കെവിൻ ഡിബ്രൂയിനുവേണ്ടി ക്ലബ് ചെലവഴിച്ച റെക്കോഡ് തുക ഇതോടെ മറികടന്നു.