Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസലാഹിന്​ ഡബ്​ൾ; വിജയം...

സലാഹിന്​ ഡബ്​ൾ; വിജയം തുടർന്ന്​ ലിവർപൂൾ

text_fields
bookmark_border
salah-2501819.jpg
cancel

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​മാ ​രാ​യ ലി​വ​ർ​പൂ​ൾ. ആ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ന്ന ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ആ​ഴ്​​സ​ന​ലി​നെ 3-1നാ​ണ്​​ ത​ക​ർ​ത ്ത​ത്. ശ​നി​യാ​ഴ്​​ച സൂ​പ്പ​ർ​താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ ഇ​ര​ട്ട​ഗോ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങി.

ആ​ ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ശേ​ഷി​ക്കേ അ​ല​ക്​​സാ​ണ്ട​ർ അ​ർ​നോ​ൾ​ഡി​​െൻറ കോ​ർ​ണ​ർ കി​ക് ക്​ ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ച്​ ജോ​യ​ൽ മാ​റ്റി​പ്​ ലി​വ​ർ​പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ 49, 58 മി​നി​റ്റു​ക​ളി​ലാ​യാ​യി​രു​ന്നു സ​ലാ​ഹി​​െൻറ ഗോ​ളു​ക​ൾ. ​പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ ആ​ഴ്​​സ​ന​ൽ താ​രം ഡേ​വി​ഡ്​ ലൂ​യി​സ്​ ജ​ഴ്​​സി പി​ടി​ച്ച്​ വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു സ​ലാ​ഹി​​െൻറ ആ​ദ്യ ഗോ​ൾ.

മൈ​താ​ന മ​ധ്യ​ത്തു​നി​ന്ന്​ ല​ഭി​ച്ച പ​ന്ത്​ സോ​ളോ നീ​ക്ക​ത്തി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ചാ​ണ്​ വീ​ണ്ടും സ്​​കോ​ർ ചെ​യ്​​ത​ത്. ഒ​പ്പം പി​ടി​ക്കാ​ൻ എ​തി​ർ പ്ര​തി​രോ​ധ​ത്തി​ലെ ഡേ​വി​ഡ്​ ലൂ​യി​സ്​ ന​ട​ത്തി​യ ശ്ര​മം ​സ​ലാ​ഹി​​െൻറ അ​തി​വേ​ഗ​ത്തി​നും ​േപ്ല​സി​ങ്​ മി​ക​വി​നും മു​ന്നി​ൽ പാ​ളു​ക​യാ​യി​രു​ന്നു. 85ാം മി​നി​റ്റി​ൽ ലൂ​കാ​സ്​ ടൊ​റെ​യ്​​റ ആ​ഴ്​​സ​ന​ലി​​െൻറ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും ആ​ൻ​ഫീ​ൽ​ഡ്​ സ​ന്ദ​ർ​ശി​ച്ച ഗ​ണ്ണേ​ഴ്​​സി​ന്​ തോ​ൽ​വി​യോ​ടെ മ​ട​ങ്ങാ​നാ​ണ്​ വി​ധി. ക​ളി​ച്ച മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ലി​വ​ർ​പൂ​ളാ​ണ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

തു​ട​ർ​ച്ച​യാ​യ 12ാം വി​ജ​യ​വു​മാ​യി റെ​ഡ്​​സ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ റെ​ക്കോ​ഡി​ട്ടു. ജ​നു​വ​രി മൂ​ന്നി​ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യോ​ട്​ തോ​റ്റ​ശേ​ഷം ലി​വ​ർ​പൂ​ൾ പ്രീ​മി​യ​ർ ലീ​ഗി​ൽ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolarsenalsports newsSalah
News Summary - arsenal vs Liverpool
Next Story