ലണ്ടൻ ഡെർബിക്ക് സമനില
text_fieldsലണ്ടൻ: ഒരുകാലത്ത് കളത്തിൽ ഏറ്റുമുട്ടിയ ഫ്രാങ്ക് ലംപാർഡും മൈകൽ ആർടേറ്റയും പരിശീ ലക കുപ്പായത്തിൽ വീണ്ടും മുഖാമുഖമെത്തിയപ്പോൾ സമനിലയോടെ മടക്കം. ഇംഗ്ലീഷ് പ്രീമ ിയർ ലീഗിൽ ആരാധകർ കാത്തിരുന്ന ലണ്ടൻ പോരാട്ടത്തിലായിരുന്നു ചെൽസിയും ആഴ്സനലും 2-2 ന് സമനിലയിൽ പിരിഞ്ഞത്.
കളിയുടെ 26ാം മിനിറ്റിൽ ആഴ്സനലിെൻറ പ്രതിരോധ നായകൻ ഡ േവിഡ് ലൂയിസ് ചുവപ്പുകാർഡുമായി പുറത്തായിട്ടും അടിച്ച രണ്ടു ഗോളും പ്രതിരോധിക്കാൻ ചെൽസിക്കായില്ല. ലൂയിസ് പുറത്തായ ഫൗളിന് ലഭിച്ച പെനാൽറ്റിയിലൂടെ ജോർജിന്യോയും (28) 84ാം മിനിറ്റിൽ സെസാർ അസ്പിലിക്യൂറ്റയും ചെൽസിക്കായി സ്കോർ ചെയ്തു.
രണ്ടാം പകുതിയിലായിരുന്നു ഗബ്രിയേൽ മാർടനെല്ലിയും (63) ഹെക്ടർ ബെല്ലറിനും (87) ആഴ്സനലിനായി ഗോളടിച്ചത്.
മറ്റൊരു മത്സരത്തിൽ സെർജിയോ അഗ്യൂറോയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുനൈറ്റഡിനെ തോൽപിച്ചു. 36ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിെൻറ പെനാൽറ്റി പാഴായെങ്കിലും 73ാം മിനിറ്റിൽ അഗ്യൂറോ ഗോൾ സിറ്റിക്ക് ജയമൊരുക്കി. ആസ്റ്റൻ വില്ല 2-1ന് വാറ്റ്ഫോഡിനെ തോൽപിച്ചു.