പ്രീമിയർ ലീഗ്: ആഴ്സനലിന് വീണ്ടും തോൽവി
text_fieldsലണ്ടൻ: ആഴ്സൻ വെങ്ങറുടെ തന്ത്രങ്ങൾ വീണ്ടും പിഴക്കുന്നു. ചാമ്പ്യൻസ് ലീഗിൽ സമാനതകളില്ലാത്ത തോൽവി ഏറ്റുവാങ്ങിയ ഗണ്ണേഴ്സ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോംവിച്ചിനോട് 3^1ന് തോറ്റു.
മൂന്നു ഗോളുകൾ വഴങ്ങി തോൽവി ഉറപ്പായപ്പോഴേക്കും ‘വയസൻ’ വെങ്ങറെ മാറ്റണമെന്ന ബാനർ ഗാലറിയുടെ പലഭാഗങ്ങളിലും െപാങ്ങിയിരുന്നു. ഇതോടെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെങ്ങർ ഇനി എത്രകാലമുണ്ടാകുമെന്ന് കണ്ടറിയാം.12ാം മിനിറ്റിൽ തന്നെ ബ്രോംവിച്ച് പ്രതിരോധ താരം െക്രയ്ഗ് േഡവ്സൺ ഹെഡറിലൂടെ ആഴ്സനലിനെ െഞട്ടിച്ച് ഗോളാക്കി. പക്ഷേ, മറുപടി മൂന്നു മിനിറ്റിനകം
ആഴ്സനൽ നൽകി. അലക്സി സാഞ്ചസിെൻറ തകർപ്പൻ തിരിച്ചടി. എന്നാൽ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി ബ്രോംവിച്ച് കൊടുങ്കാറ്റായി മാറുന്നതാണ് ആരാധകർക്ക് കാേണണ്ടിവന്നത്. വെയ്ൽസ് താരം റോബ്സൺ കാനു 55ാം മിനിറ്റിലും ആദ്യ ഗോളടിച്ച േഡവ്സൺ 75ാം മിനിറ്റിലും ഗോൾ നേടിയതോടെ ആഴ്സനലിെൻറ തകർച്ച പൂർണാമയി. 50 പോയൻറുമായി ആഴ്സനൽ അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
