ആഴ്സനൽ ഫൈവ്സ്റ്റാർ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ച് ഗോൾ ജയത്തോടെ ആഴ്സനലിെൻറ ആഘോഷം. ഫുൾഹാമിനെ 5-1ന് തരിപ്പണമാക്കിയ പീരങ്കിപ്പട വെങ്ങർ യുഗത്തിെൻറ നിഴലിൽ നിന്നും തിരിച്ചുവരവ് തെളിയിച്ചു. അലക്സാണ്ടർ ലാകസറ്റെ (29, 49), എംറിക് ഒബുമയാങ് (79, 91), ആരോൺ റംസി (67) എന്നിവരാണ് സ്കോറർമാർ.
44ാം മിനിറ്റിൽ ജർമൻ താരം ആന്ദ്രെ ഷൂർലെ നേടിയ ഗോളിൽ 1-1ന് ഒപ്പമെത്തിയതിനു ശേഷമായിരുന്നു ഫുൾഹാമിെൻറ തകർച്ച. മുൻ ചാമ്പ്യന്മാരായ ചെൽസി 3-0ത്തിന് സതാംപ്ടനെ തോൽപിച്ചു. ഹസാഡ് (30), റോസ് ബാർകലി (57), മൊറാറ്റ (93) എന്നിവരാണ് ഗോൾ നേടിയത്.
ശനിയാഴ്ച്ച വൈകീട്ട് നടന്ന മത്സരമാണ് നാടകീയമായത്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ തുടർതോൽവികൾ കാരണം പരിശീലക കസേര വെൻറിലേറ്ററിലായ ഹൊസെ മൗറീന്യോക്ക് ജീവശ്വാസമായി ത്രില്ലർ ജയമെത്തി. ന്യൂകാസിൽ യുനൈറ്റഡിനെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു യുനൈറ്റഡിെൻറ തിരിച്ചുവരവ്.
യുവാൻ മാറ്റ (70), ആൻറണി മാർഷ്യൽ (76), അലക്സിസ് സാഞ്ചസ് (90) എന്നിവർ അവസാന മിനിറ്റുകളിൽ സ്കോർ ചെയ്തതോടെ യുനൈറ്റഡ് 3-2ന് തകർപ്പൻ ജയം നേടി. പോയൻറ് പട്ടികയിൽ ചെൽസി (20) രണ്ടും, ആഴ്സനൽ (18)നാലും സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
