Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെങ്ങർ യുഗം​...

വെങ്ങർ യുഗം​ അവസാനിച്ചു, ഇനി ഉനായ്​യുടെ ഉൗഴം

text_fields
bookmark_border
Unai Emery
cancel

നീണ്ട 22 വർഷത്തെ ദൗത്യത്തിന് ശേഷം ആഴ്സനലി​​​െൻറ പരിശീലക സ്ഥാനം ഒഴിഞ്ഞ വിഖ്യാത കോച്ച് ആഴ്​സൻ​ വെങ്ങറുടെ പകരക്കാരനായി മുൻ പാരീസ് സെ​ൻറ്​ ജെർമ്മൻ പരിശീലകൻ ഉനായ് എമറിയെ പ്രഖ്യാപിച്ച്​ ആഴ്​സനൽ എഫ്​.സി.

മുൻ ബാഴ്സലോണ പരിശീലകൻ ലൂയിസ് എന്റിക്വേ, കാർലോസ് ആൻസലോട്ടി, മുൻ ആഴ്സണൽ താരം കൂടിയായ മൈക്കൽ ആർട്ടെറ്റ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പി.എസ്​.ജി അമരക്കാരനായിരുന്ന എമറിയെ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കുകയായിരുന്നു.

തുടർച്ചയായി മൂന്ന് സീസണുകളിൽ സ്പാനിഷ് ടീമായ സെവിയ്യയെ യൂറോപ്പാ ലീഗ് ചാമ്പ്യന്മാരാക്കിയതോടെയാണ്​ നാൽപ്പത്തിയാറുകാരനായ എമറി ഫുട്ബോൾ ലോകത്ത് പ്രശസ്​തനാകുന്നത്​. സെവിയ്യയിൽ നിന്ന് ഫ്രഞ്ച് വമ്പന്മാരായ പി.എസ്​. ജിയിലേക്കെത്തിയ എമറി അഞ്ച് കിരീടങ്ങൾ അവർക്കും നേടിക്കൊടുത്തു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ എമറിയുടെ പി.എസ്‌.ജി പരാജയപ്പെടുകയും ചെയ്​തിരുന്നു.

വെങ്ങർ ടീം വിട്ടതോടെയാണ്​ പുതിയ പരിശീലകനെ തേടാൻ ആഴ്സനൽ നിർബന്ധിതരായത്. , ത​​​െൻറ ടീമിലെ താരങ്ങളോടുള്ള പെരുമാറ്റത്തി​​​െൻറ കാര്യത്തിലും മികച്ച പേരുള്ള താരമായിരുന്നു എമറി. 

ആഴ്സനലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ഈ സ്പാനിഷ് പരിശീലകന് കഴിയുമെന്നാണ് ആഴ്സനൽ ആരാധകർ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalmalayalam newssports newsUnai Emerynew head coach
News Summary - Arsenal announce Unai Emery as new head coach-sports news
Next Story