Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ബൂ​മ​യാ​ങ്ങി​ന്​...

ഒ​ബൂ​മ​യാ​ങ്ങി​ന്​ ഡ​ബ്​​ൾ; ആ​ഴ്​​സ​ന​ലി​ന്​ ജ​യം

text_fields
bookmark_border
Arsonal-23
cancel

ല​ണ്ട​ൻ: ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്​​സ​ന​ൽ നാ​ലാ​മ​ത്. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ർ സി​റ്റി​യെ 3-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ആ​ഴ്​​സ​ന​ൽ പു​തി​യ സീ​സ​ണി​ൽ ആ​ദ്യ​മാ​യി ആ​ദ്യ നാ​ലി​ലെ​ത്തി​യ​ത്. ഒ​മ്പ​തു​ ക​ളി​യി​ൽ 21 പോ​യ​ൻ​റാ​ണ്​ ഗ​ണ്ണേ​ഴ്​​സി​ന്​ നി​ല​വി​ൽ. ഇ​ത്ര​യും പോ​യ​ൻ​റു​ള്ള ചെ​ൽ​സി മൂ​ന്നാ​മ​തും ടോ​ട്ട​ൻ​ഹാം അ​ഞ്ചാ​മ​തു​മാ​ണ്.

ഇ​തോ​ടെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി ഗ​ണ്ണേ​ഴ്​​സി​ന്​ തു​ട​ർ​ച്ച​യാ​യ 10 ജ​യ​മാ​യി. 2007നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ആ​ഴ്​​സ​ന​ൽ തു​ട​ർ​ച്ച​യാ​യ 10 മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യോ​ടും ചെ​ൽ​സി​യോ​ടും തോ​റ്റ​തി​നു​ശേ​ഷം ഗ​ണ്ണേ​ഴ്​​സ്​ ഇ​തു​വ​രെ ക​ളി കൈ​വി​ട്ടി​ട്ടി​ല്ല.

ആ​ദ്യ ഗോ​ൾ നേ​ടി​യും ഒ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും ജ​ർ​മ​ൻ താ​രം മെ​സ്യൂ​ത്​ ഒാ​സി​ലാ​ണ്​ ഗ​ണ്ണേ​ഴ്​​സി​​െൻറ വി​ജ​യ​ശി​ൽ​പി. സെ​ൽ​ഫ്​​ഗോ​ൾ ഭാ​ഗ്യ​ത്തി​ൽ 31ാം മി​നി​റ്റി​ൽ ലെ​സ്​​റ്റ​റാ​ണ്​ ആ​ദ്യം മു​ന്നി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, 45ാം മി​നി​റ്റി​ൽ​ ഒാ​സി​ൽ, ഹെ​ക്​​ട​ർ ബെ​ർ​ലി​നു​മാ​യി ചേ​ർ​ന്ന്​ മി​ക​ച്ച നീ​ക്ക​ത്തി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. മൂ​ന്നു​ മി​നി​റ്റി​​െൻറ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം പ​കു​തി​യി​ൽ എം​റി​ക്​ ഒ​ബൂ​മ​യാ​ങ്ങും (63, 66) ഗോ​ൾ നേ​ടി​യ​തോ​ടെ ആ​ഴ്​​സ​ന​ലി​​ന്​ ഗം​ഭീ​ര​വി​ജ​യ​മാ​യി. ഒാ​സി​ലും ഹെ​ക്​​ട​ർ ബെ​ർ​ലി​നു​മാ​ണ്​ ഗോ​ളി​ന്​ ച​ര​ടു​വ​ലി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguearsenalmalayalam newssports newsLeicester
News Summary - Arsenal 3-1 Leicester-Sports news
Next Story