മെ​സ്സി​യെ സ്വ​ന്ത​മാ​ക്കാ​ൻ കഴിയാത്തതിൽ ഖേദം –വെ​ങ്ങ​ർ

  • മെസ്സിയെ ടീമിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നതായി മുൻ ആഴ്​സനൽ കോച്ച്​

23:10 PM
10/09/2019
ആ​ഴ്​​സ​ൻ വെ​ങ്ങ​ർ
ല​ണ്ട​ൻ: ആ​ധു​നി​ക ഫു​ട്​​ബാ​ളി​ലെ മി​ന്നും​താ​രം ല​യ​ണ​ൽ ​െമ​സ്സി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന്​ തൊ​ട്ട​ടു​ത്തെ​ത്തി​യി​രു​ന്നു ആ​ഴ്​​സ​ന​ലെ​ന്ന്​ മു​ൻ കോ​ച്ച്​ ആ​ഴ്​​സ​ൻ വെ​ങ്ങ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 2003ൽ ​സാ​ധ്യ​മാ​കു​മാ​യി​രു​ന്ന ആ ​നീ​ക്കം ന​ട​ക്കാ​തെ​പോ​യ​തി​ൽ ഇ​പ്പോ​ൾ ഏ​റെ ഖേ​ദി​ക്കു​ന്നു​ണ്ടെ​ന്നും വെ​ങ്ങ​ർ പ​റ​ഞ്ഞു.

‘‘മെ​സ്സി​യെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബാ​ഴ്​​സ​ലോ​ണ​യു​മാ​യി 2003ൽ  ​ആ​ഴ്​​സ​ന​ൽ ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. സെ​സ്​ ഫാ​ബ്രി​ഗ​സി​നെ ബാ​ഴ്​​സ​ലോ​ണ​യി​ൽ​നി​ന്ന്​ ആ​ഴ്​​സ​ന​ലി​ലെ​ത്തി​ച്ച വ​ർ​ഷ​മാ​യി​രു​ന്നു അ​ത്.

മെ​സ്സി​യെ​ക്കൂ​ടി ല​ണ്ട​നി​ലെ​ത്തി​ക്കു​ക​യെ​ന്ന​ത്​ ഞ​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ ആ​ഞ്ഞു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ അ​തു യാ​ഥാ​ർ​ഥ്യ​മാ​യേ​നേ. ആ ​ഖേ​ദ​വു​മാ​യാ​ണ്​ പി​ന്നീ​ടു​ള്ള ജീ​വി​തം. ജീ​വി​ത​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വാ​ത്ത ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ടാ​കും. ന​ട​ക്കാ​തെ​പോ​യ ആ ​ട്രാ​ൻ​സ്​​ഫ​ർ​ അ​തി​​െൻറ വ​ലി​യ ഒ​രു ഭാ​ഗ​മാ​യി​രു​ന്നു’’ -ബീ​ഇ​ൻ സ്​​പോ​ർ​ട്​​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ങ്ങ​ർ പ​റ​ഞ്ഞു. 
ബാ​ഴ്​​സ​ലോ​ണ​യു​ടെ അ​തി​മി​ക​വാ​ർ​ന്ന യൂ​ത്ത്​ ടീ​മി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു ​െമ​സ്സി​യും ജെ​റാ​ർ​ഡ്​ പി​ക്വെ​യും ഫാ​ബ്രി​ഗ​സ​ും. പി​ക്വെ​യും ഫാ​ബ്രി​ഗ​സ​ും ഇം​ഗ്ല​ണ്ടി​ലേ​ക്കു​ വ​ന്നു.

മെ​സ്സി പ​ക്ഷേ, സ്​​പെ​യി​നി​ൽ തു​ട​ർ​ന്നു. അ​ന്ന്​ അ​വ​നി​ൽ ഞ​ങ്ങ​ൾ​ക്ക്​ ഏ​റെ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ക​രി​യ​റി​​െൻറ തു​ട​ക്ക​സ​മ​യ​ത്തു​ത​ന്നെ എ​തി​രാ​ളി​ക​ൾ​ക്ക്​ എ​ത്തി​പ്പി​ടി​ക്കാ​ൻ ബു​​ദ്ധി​മു​ട്ടു​ള്ള ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു മെ​സ്സി’’ -വെ​ങ്ങ​ർ വി​ശ​ദീ​ക​രി​ച്ചു.
Loading...
COMMENTS