വെറുക്കപ്പെട്ടവൻ വെങ്ങർ; കോച്ച് ‘കളി’ നിർത്തണമെന്ന് ആരാധകർ
text_fieldsലണ്ടൻ: സ്വന്തം കളിമുറ്റത്ത് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിനിറങ്ങിയ ടീമിനുവേണ്ടി ആർത്തുവിളിക്കേണ്ടവർ കൂട്ടമായി വിട്ടുനിൽക്കുകയും വന്നവർ കോച്ചിന് ഗോബാക്ക് വിളിച്ച് പ്രതിഷേധിക്കുകയും ചെയ്ത ചരിത്രം ആഴ്സനൽ പോലൊരു ടീമിന് മുെമ്പാരിക്കലും പരിചയമുണ്ടാവില്ല. ടീമിെൻറ പരിശീലകപദവിയിൽ മോശമല്ലാത്ത റെക്കോഡുകളുമായി രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ ആഴ്സൻ വെങ്ങർക്കെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇൗ കൗതുകക്കാഴ്ച.
നീണ്ട 13 വർഷം കഴിഞ്ഞും പ്രീമിയർ ലീഗ് കിരീടമില്ലെന്നു മാത്രമല്ല, ആദ്യ നാലിൽപോലുമില്ലാതെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും നഷ്ടപ്പെടുമെന്നായതോടെയാണ് ഇനിയും വെങ്ങറെ പൊറുക്കാനാവില്ലെന്ന് സ്വന്തം ആരാധകർ തീരുമാനിച്ചത്. 60,000ത്തോളം പേർക്ക് ഇടമുള്ള സ്റ്റേഡിയത്തിൽ സണ്ടർലൻഡിനെതിരായ മത്സരത്തിൽ മൂന്നിലൊന്നു സീറ്റും ഒഴിഞ്ഞുകിടന്നുവെന്ന് മാത്രമല്ല, എത്തിയവരിലേറെയും വെങ്ങർക്കെതിരെ ബാനറുകൾ ഉയർത്തിപ്പിടിക്കുകയും ഗോബാക് വിളിക്കുകയും ചെയ്തു. ദിവസങ്ങൾക്കുമുേമ്പ കോച്ചിനെതിരായ കാമ്പയിൻ നവ മാധ്യമങ്ങളിൽ വൈറലായതോടെയായിരുന്നു സ്റ്റേഡിയം ഭാഗികമായി ശൂന്യമായിക്കിടന്നത്. ടിക്കറ്റുകൾ വിറ്റുതീർന്നതാണെന്നും ആരൊക്കെ കളി കാണാൻ എത്തിയെന്ന് നോക്കാറില്ലെന്നും വെങ്ങർ മറുപടി പറഞ്ഞെങ്കിലും പ്രതിഷേധം വരുംദിനങ്ങളിൽ കൂടുതൽ കനക്കാനാണ് സാധ്യത.
1996ൽ വെങ്ങർ ആദ്യമായി പരിശീലകക്കുപ്പായമണിഞ്ഞശേഷം അടുത്തടുത്ത് മൂന്നുതവണ കിരീടം നേടി പ്രീമിയർ ലീഗിെൻറ പ്രിയ ടീമായി ഗണ്ണേഴ്സ് പേരെടുത്തിരുന്നു. രണ്ടു പതിറ്റാണ്ടിനിടെ ഒരു തവണപോലും ആദ്യ നാലിൽനിന്ന് പിറകോട്ടുപോകാത്തവർ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കിപ്പോന്നു. പക്ഷേ, ഇത്തവണ അവിടെയും കാലിടറുന്നതാണ് നിലവിലെ സ്ഥിതി. പോയൻറ് പട്ടികയിൽ അഞ്ചാമതുള്ള ടീം സീസണിലെ അവസാന മത്സരത്തിൽ എവർട്ടണുമായി ജയിച്ചാൽപോലും യോഗ്യതക്ക് മൂന്നാമതും നാലാമതുമുള്ള മാഞ്ചസ്റ്റർ യുൈനറ്റഡും ലിവർപൂളും കനിയണം. ഇതാകെട്ട, വിദൂര സാധ്യതയും.
ഇൗ സീസണിെൻറ പകുതിയോടെതന്നെ വെങ്ങർക്കെതിരെ ആഴ്സനലിൽ പടയൊരുക്കം ശക്തമാണ്. കോച്ച് വിരമിക്കണമെന്ന ആവശ്യത്തിന് ആളെക്കൂട്ടാൻ കളിനടക്കുന്ന ഗ്രൗണ്ടിനു മീതെ വിമാനം പറത്തിവരെ പ്രതിഷേധം നടന്നു. ടീമിെൻറ പഴയകാല പ്രമുഖരായ തിയറി ഒൻറി, ഡെന്നിസ് ബെർഗ്കാംപ് പോലുള്ളവരെപ്പോലും വെറുപ്പിച്ച് അകറ്റിയ വെങ്ങർ ക്ലബ് വിടാതെ ഇനി വെടിനിർത്തലിനില്ലെന്നാണ് ആരാധക പക്ഷം. ഇരട്ട ഗോൾ നേടിയ അലക്സിസ് സാഞ്ചസിെന അഭിനന്ദിക്കുന്ന സഹതാരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)