Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്​സൻ വെങർ ആഴ്​സണൽ...

ആഴ്​സൻ വെങർ ആഴ്​സണൽ വിടുന്നു

text_fields
bookmark_border
arson-vengar
cancel

ലണ്ടൻ: സീസണിലൊടുവിൽ ആഴ്​സണൽ വിടുമെന്ന്​ പരിശീലകൻ ആഴ്​സൻ വെങർ. കരാർ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കേയാണ്​ ടീമി​​െൻറ പരിശീലക സ്ഥാനത്ത്​ നിന്ന്​ വെങർ പടിയിറങ്ങുന്നത്​. കഴിഞ്ഞ 22 വർഷമായി ആഴ്​സണലി​​െൻറ പരീശിലക സ്ഥാനത്ത്​ വെങർ തുടരുകയായിരുന്നു.

ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ പടിയിറങ്ങാനുള്ള ശരിയായ സമയം ഇതാണെന്ന്​ തോന്നുന്നു. ഇത്രയും കാലം ടീമിനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ആഴ്​സണലി​​െൻറ വെബ്​സൈറ്റിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ വെങ​ർ വ്യക്​തമാക്കി.

1996ലാണ്​ വെങർ ആഴ്​സണലി​​െൻറ പരിശീലകനാവുന്നത്​. ടീമിൽ കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ വെങർ കൊണ്ടുവന്നു. വെങ​റിന്​ കീഴിൽ 2003-04 വർഷത്തിലെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഒരു കളി പോലും തോൽക്കാതെയാണ്​ ആഴ്​സണൽ ചാമ്പ്യൻമാരായത്​. 3 പ്രീമിയർ ലീഗ്​ കിരീടവും 10 എഫ്​.എ കപ്പ്​ ജയവുമാണ്​ അദ്ദേഹത്തി​​െൻറ കീഴിലെ ടീമി​​െൻറ പ്രധാന നേട്ടം. 2006 ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ആഴ്​സണൽ എത്തി​യെങ്കിലും ബാഴ്​സലോണയോട്​ തോറ്റ്​ പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballarsenalarsene wengermalayalam newssports news
News Summary - Arsène Wenger to leave Arsenal at end of the season-Sports news
Next Story