Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയം തുടർന്ന് ബ്രസിൽ; അർജന്‍റീനക്ക് സമനില

text_fields
bookmark_border
വിജയം തുടർന്ന് ബ്രസിൽ; അർജന്‍റീനക്ക് സമനില
cancel

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഇക്വഡോറിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ വിജയപ്പോരാട്ടം ആവർത്തിച്ചു. പൊളിഞ്ഞോ(69), ഫിലിപ് കൊട്ടീഞ്ഞോ(76) എന്നിവരാണ് ബ്രസീലിനായി രണ്ടാം പകുതിയിൽ ഗോൾ നേടിയത്. മത്സരത്തിൽ നിരവധി ഗോൾ അവസരങ്ങൾ ബ്രസീലിനു ലഭിച്ചെങ്കിലും മുതലാക്കാൻ ആയില്ല. പോയിന്‍റ് നിലയിൽ ഒന്നാമതാണു ബ്രസീൽ. മറ്റൊരു മത്സരത്തിൽ ചിലി പരാഗ്വായോട് തോറ്റു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ആയിരുന്നു പരാഗ്വയുടെ വിജയം.

messi-zuaris
അർജന്‍റീനയും ഉറുഗ്വായും ആതിഥ്യം വഹിക്കുന്ന 2030 ലോകകപ്പിന്‍റെ പ്രചാരണാർത്ഥം മെസ്സിയും സുവാരസും 20, 30 നമ്പർ ജഴ്സി അണിഞ്ഞു ഗ്രൗണ്ടിലെത്തിയപ്പോൾ
 

അതേ സമയം, തെക്കൻ അമേരിക്കൻ  മണ്ണിൽ നിർണായകമായ പോരാട്ടത്തിനിറങ്ങിയ അർജന്‍റീന ഉറുഗ്വായോട് ഗോൾ രഹിത സമനില വഴങ്ങി. ഉറുഗ്വായ് മണ്ണിൽ നടന്ന മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം ലൂയി സുവാരസും കളിക്കാനിറങ്ങിയിരുന്നു. തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്‍റീനക്ക് ഇന്നത്തെ മത്സരത്തിൽ പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. സമനിലയോടെ ഉറുഗ്വായ് 24 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അർജന്‍റീന 23 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

യോഗ്യതാ മത്സരങ്ങളിൽ വരും പോരാട്ടങ്ങൾ ഇതോടെ നിർണായകമായി. പുതിയ കോച്ച് ജോർജ് സാം പോളിക്ക് കീഴിൽ ആദ്യ ലോകകപ്പ് യോഗ്യത പോരാട്ടത്തിനിറങ്ങിയ അർജന്‍റീന മുന്നേറ്റനിരയിൽ മൂന്നുപേരെ ഇറക്കിയിരുന്നു. ലയണൽ മെസ്സി, ഫോളോ ദിബാല,മോറോ കാർഡി എന്നിവർക്ക് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. മത്സരത്തിനിടയിൽ സുവാരസ് പരിക്കേറ്റ് പുറത്തായി. പരാഗ്വക്കെതിരായ അടുത്ത മത്സരത്തിൽ സുവാരസ് കളിക്കാൻ ആകുമോ എന്ന് സംശയമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Argentina vs Uruguai-sports
Next Story