Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർജൻറീനക്ക് ഇന്ന് ആദ്യ പരീക്ഷണം; എതിരാളി ഹെയ്തി
text_fieldsbookmark_border
ബ്വേനസ് െഎറിസ്: ലോകകപ്പിന് മുമ്പ് മെസ്സിപ്പടക്ക് ആദ്യ പരീക്ഷണം. സന്നാഹ മത്സരത്തിൽ ബുധനാഴ്ച പുലർച്ച അർജൻറീന ഹെയ്തിയെ നേരിടും. േബ്വനസ് െഎറിസിലാണ് മത്സരം. ജൂൺ 14ന് റഷ്യയിൽ കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് മുമ്പ് അർജൻറീനയുടെ ആദ്യ പരിശീലന അങ്കം കൂടിയാണ് ഫിഫ റാങ്കിങ്ങിൽ 108ാം സ്ഥാനക്കാരായ ഹെയ്തിക്കെതിരെ. ഇൗ പോരാട്ടത്തിനുശേഷം േജാർജ് സാംപോളിയും സംഘവും യൂറോപ്പിലേക്ക് പറക്കും. ശേഷം ജൂൺ ഒമ്പതിന് ഇസ്രായേലിനെതിരെ മത്സരം പ്രഖ്യാപിച്ചെങ്കിലും വേദി തീരുമാനമായിട്ടില്ല.
ക്ലബ് ഫുട്ബാളിെൻറ തിരക്കും കഴിഞ്ഞ് താരങ്ങൾ ടീമിനൊപ്പം ചേർന്നതിനു പിന്നാലെയാണ് അർജൻറീന കളത്തിലിറങ്ങുന്നത്. ലോകകപ്പിൽ െഎസ്ലൻഡ്, ക്രൊേയഷ്യ, നൈജീരിയ ടീമുകൾക്കൊപ്പം മത്സരിക്കുന്ന അർജൻറീനക്ക് ടീം ഒരുക്കുന്നതിൽ ഹെയ്തിക്കെതിരായ സന്നാഹം നിർണായകമാവും.
പ്രധാന സന്നാഹ മത്സരങ്ങൾ
മേയ് 31: ഒാസ്ട്രിയ x റഷ്യ.
ജൂൺ 1: ഫ്രാൻസ് x ഇറ്റലി
ജൂൺ 2: ഒാസ്ട്രിയ x ജർമനി, ഇംഗ്ലണ്ട് x നൈജീരിയ
ജൂൺ 3: ബെൽജിയം x പോർചുഗൽ, ബ്രസീൽ x ക്രൊയേഷ്യ, സൗദി x പെറു
ജൂൺ 4: സ്പെയിൻ x സ്വിറ്റ്സർലൻഡ്

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story