ആ​റാ​ടി അ​ർ​ജ​ൻ​റീ​ന; എ​ക്വ​ഡോ​റി​നെ 6-1ന്​ ​ത​ക​ർ​ത്തു

22:46 PM
13/10/2019
argentina-team-131019.jpg

എ​ൽ​കെ: ല​യ​ണ​ൽ മെ​സ്സി​യെ​ന്ന അ​തി​കാ​യ​​െൻറ നി​ഴ​ൽ വി​ട്ട്​ അ​ർ​ജ​ൻ​റീ​ന വി​ജ​യ​യാ​ത്ര​യി​ൽ. വി​ല​ക്ക്​ കാ​ര​ണം മെ​സ്സി ദേ​ശീ​യ ടീ​മി​ന്​ പു​റ​ത്താ​യ​ത്​ പു​തു സം​ഘ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റി​യ കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ളോ​ണി​യു​ടെ മ​ന​സ്സ്​ നി​റ​ക്കു​ന്ന​താ​യി​രു​ന്നു എ​ക്വ​ഡോ​റി​നെ​തി​രാ​യ സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ലെ വി​ജ​യം (6-1). മൂ​ന്നു ദി​നം മു​മ്പ്​ ജ​ർ​മ​​നി​യെ പി​ന്നി​ൽ​നി​ന്ന്​  തി​രി​ച്ചു​വ​ന്ന്​ സ​മ​നി​ല​യി​ൽ ത​ള​ച്ച അ​ർ​ജ​ൻ​റീ​ന അ​തേ പോ​രാ​ട്ട വീ​ര്യം എ​ക്വ​ഡോ​റി​നെ​തി​രെ​യും പു​റ​ത്തെ​ടു​ത്തു.

ജ​ർ​മ​നി​യെ ത​ള​ച്ച ലൂ​കാ​സ്​ അ​ലാ​രി​യോ​യും ഒ​കാ​മ്പ​സും ​െപ്ല​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ പൗ​ലോ ഡി​ബാ​ല​യും മാ​ർ​ക​സ്​ റോ​ഹോ​യു​മെ​ല്ലാം ബെ​ഞ്ചി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ലി​റ​ങ്ങി​യ ഡി​ബാ​ല മ​നോ​ഹ​ര​മാ​യ ഫ്രീ​കി​ക്ക്​ ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യാ​ക്കി ക​ളി ഹ​രം​കൊ​ള്ളി​ച്ചു. ലൂ​കാ​സ്​ അ​ലാ​രി​യോ, ലി​യാ​ൻ​ഡ്രോ പ​രെ​ഡ​സ്, ജ​ർ​മ​ൻ പെ​സ​ല്ല, നി​കോ​ള​സ്​ ഡൊ​മി​ന​സ്, ലൂ​കാ​സ്​ ഒ​കാ​മ്പ​സ്​ എ​ന്നി​വ​രാ​ണ്​ അ​ർ​ജ​ൻ​റീ​ന​ക്കാ​യി ഗോ​ള​ടി​ച്ച​ത്. ഒ​രു ഗോ​ൾ സെ​ൽ​ഫാ​യും പി​റ​ന്നു. 

ബ്ര​സീ​ലി​ന്​ സ​മ​നി​ല
സിം​ഗ​പ്പൂ​ർ: ആ​ഫ്രി​ക്ക​ൻ ക​രു​ത്തി​ന്​ മു​ന്നി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും കീ​ഴ​ട​ങ്ങി ബ്ര​സീ​ൽ. ര​ണ്ടു ദി​നം മു​മ്പ്​ സെ​ന​ഗ​ലി​നോ​ടും ഞാ​യ​റാ​ഴ്​​ച നൈ​ജീ​രി​യ​യോ​ടു​മാ​ണ്​ ബ്ര​സീ​ൽ (1-1) കീ​ഴ​ട​ങ്ങി​യ​ത്. 12ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​ത്​ കാ​ന​റി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി. ജീ​സ​സ്, ഫെ​ർ​മീ​ന്യോ, എ​വ​ർ​ട​ൻ, കാ​സ്​​മി​റോ എ​ന്നി​വ​രെ​ല്ലാം അ​ണി​നി​ര​ന്ന ബ്ര​സീ​ലി​നെ​തി​രെ 35ാം മി​നി​റ്റി​ൽ നൈ​ജീ​രി​യ മു​ന്നി​ലെ​ത്തി.

ഒ​ന്നാം പ​കു​തി​യി​ൽ പി​ന്നി​ൽ നി​ന്ന ശേ​ഷം, 48ാം മി​നി​റ്റി​ലെ കാ​സ്​​മി​റോ ഗോ​ളി​ലാ​ണ്​ ബ്ര​സീ​ൽ സ​മ​നി​ല പി​ടി​ച്ച​ത്. കാ​ന​റി​ക്കു​പ്പാ​യ​ത്തി​ൽ നെ​യ്​​മ​റി​​െൻറ 101ാം മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. പ​രി​ക്ക് വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Loading...
COMMENTS