Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ: അർജൻറീനക്കും ജർമനിക്കും ജയം
text_fieldsbookmark_border
സോൾ: ജയത്തോടെ അർജൻറീനയും ജർമനിയും അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് സാധ്യത നിലനിർത്തി. ഗ്രൂപ് ‘എ’യിൽ ആദ്യ രണ്ടു മത്സരങ്ങളും തോറ്റിരുന്ന അർജൻറീന മൂന്നാം കളിയിൽ ഗിനിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് നേരിയ പ്രതീക്ഷ നിലനിർത്തിയത്. ഏഴു പോയൻറുള്ള ഇംഗ്ലണ്ടും ആറു പോയൻറുള്ള ദക്ഷിണ കൊറിയയും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമോ എന്നുറപ്പിക്കാൻ മറ്റു ഗ്രൂപ്പുകളിലെ അവസാന റൗണ്ട് മത്സരം കഴിയുന്നതുവരെ കാത്തിരിക്കണം അർജൻറീനക്ക്.
ഗിനിക്കെതിരെ അർജൻറീനക്കായി ലൗട്ടാരോ മാർട്ടിനെസ് രണ്ടു ഗോളുകൾ നേടിയപ്പോൾ മാർസലോ ടോറസ്, ഫെഡറികോ സെറാകോ, മാർകോസ് സനേസി എന്നിവർ ഒരോ തവണ സ്കോർ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് 1-0ത്തിന് ദക്ഷിണ കൊറിയയെ തോൽപിച്ചു. കീറൺ ഡൊവലാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. അർജൻറീനയുടെ അതേ അവസ്ഥയിലാണ് ഗ്രൂപ് ‘ബി’യിൽ ജർമനിയും. അവസാന മത്സരത്തിൽ ചെറുമീനുകളായ വനാത്തുവിനെതിരെ കഷ്ടിച്ച് ജയിച്ചുകയറിയാണ് ജർമനി സാധ്യത നിലനിർത്തിയത്. മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയ ജർമനിക്കെതിരെ വീരോചിതം പൊരുതിയ വനാത്തു രണ്ടു ഗോളുകൾ തിരിച്ചടിച്ചെങ്കിലും സമനില പിടിക്കാനായില്ല. മറ്റൊരു കളിയിൽ മെക്സികോയെ 1-0ത്തിന് കീഴടക്കിയ വെനിസ്വേലയാണ് ഒമ്പതു േപായൻറുമായി ഗ്രൂപ്പിൽ ഒന്നാമത്. മെക്സികോക്കും ജർമനിക്കും നാലു പോയൻറ് വീതമാണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ മികവിൽ മെക്സികോ നോക്കൗട്ടുറപ്പിച്ചു. ജർമനിക്കിനി മറ്റു ഗ്രൂപ്പുകളിലെ മത്സരഫലം കനിയണം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story