Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിക്ക് ആത്മവിശ്വാസം പകരാൻ ഭാര്യ റഷ്യയിലേക്ക്

text_fields
bookmark_border
മെസ്സിക്ക് ആത്മവിശ്വാസം പകരാൻ ഭാര്യ റഷ്യയിലേക്ക്
cancel

മോസ്കോ: ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന അർജൻറീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ആത്മവിശ്വാസം പകരാൻ ഭാര്യ ആന്റോനല്ല റാക്കൂസോയെത്തുന്നു. എന്നത്തേക്കാളും കൂടുതൽ നിങ്ങളോടുകൂടെയുണ്ടെന്ന് ആന്റോനല്ല ഇൻസ്റ്റഗ്രാമിൽ കുടംബചിത്രം പങ്ക് വെച്ച് എഴുതി. നിലവിൽ ആന്റോനല്ല റാക്കൂസോയും അവരുടെ മൂന്നു മക്കളും കാറ്റലോണിയയിലെ വീട്ടിലാണ് ഉള്ളത്. 

ഭർത്താവിന് ശക്തി പകരാൻ ഭാര്യ റഷ്യയിൽ എത്തുമെന്നാണ് അർജന്റീനൻ ആരാധകർ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പിതൃദിനം  ആഘോഷിക്കാൻ അർജൻറീന ടീമംഗങ്ങൾക്ക് കുടുംബാംഗങ്ങളെ ഹെഡ്ക്വാർട്ടിലേക്ക് കൊണ്ടുവരാൻ കോച്ച് സാംപോളി അനുമതി നൽകിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ  തന്റെ ഭർത്താവിനെ പിന്തുണയ്ക്കാൻ ആന്റോനല്ല റഷ്യയിലേക്ക് പോകുമെന്ന് അവിടെയുള്ള മെസ്സിയുടെ അമ്മ സീലിയ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argentina hope arrival of Lionel Messi's wife Antonella Roccuzzo -Sports news
Next Story