Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ അമേരിക്ക:...

കോപ അമേരിക്ക: ​കൊളംബിയക്ക്​ രണ്ട്​ ഗോൾ ജയം; നിറംമങ്ങി മെസ്സി

text_fields
bookmark_border
കോപ അമേരിക്ക: ​കൊളംബിയക്ക്​ രണ്ട്​ ഗോൾ ജയം; നിറംമങ്ങി മെസ്സി
cancel

സാൽവഡോർ: കപ്പും സ്വപ്​നംകണ്ടുവന്ന അർജൻറീനയെ നിലംതൊടാതെ പറത്തി കൊളംബിയൻ പടയോട്ടം. കോപ അമേരിക്ക ഫുട്​ബാൾ ചാമ്പ്യൻഷിപ്പിലെ സൂപ്പർ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ്​ കൊളംബിയ​ അർജൻറീനയെ മുക്കിയത്​. ഗോ ൾരഹിതമായ ഒന്നാം പകുതിക്കുശേഷം, റോജർ മാർടിനസും (71ാം മിനിറ്റ്​) ഡുവാൻ സപാറ്റയുമാണ്​ (86) ​സ്​കോർ ചെയ്​തത്​. പകരക് കാരായെത്തിയാണ്​ ഇരുവരും വിജയശിൽപികളായത്​. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കോപ അമേരിക്കയിൽ അർജൻറീനക്കെതിരെ കൊളംബിയൻ വിജയം.

തുടർച്ചയായി രണ്ടു​ കോപയിലും ഫൈനലിലെത്തിയവരെന്ന നിലയിൽ തുടങ്ങിയ അർജൻറീനക്ക്​ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ലയണൽ മെസ്സി-സെർജിയോ അഗ്യൂറോ-എയ്​ഞ്ചൽ ഡി മരിയ ചേരുവ ചേരുംപടിചേർന്നില്ല. പ്രതിരോധത്തിൽ ജെർമൻ പെസ​ല്ലേയും മധ്യനിരയിൽ ലിയാൻഡ്രോ ​പരെഡസും കഠിനാധ്വാനം ചെയ്​തതൊഴിച്ചാൽ കളിയു​ടെ കടിഞ്ഞാൺ കൊളംബിയൻ ബൂട്ടിലായിരുന്നു. ഒന്നാം പകുതിയിൽ മെസ്സി പന്തിൽ തൊടാൻപോലുമാവാതെ വട്ടംചുറ്റി. യെറി മിന, ഡേവിൻസൺ സാഞ്ചസ്​, വില്യം ടെസില്ലോ എന്നിവർ നയിച്ച കൊളംബിയൻ പ്രതിരോധക്കോട്ടക്കു മുന്നിൽ മെസ്സിയും അഗ്യൂറോയും തളർന്നു. ഗോളി ഡേവിഡ്​ ഒസ്​പിനയും മിന്നും ഫോമിലായിരുന്നു. ആദ്യ പകുതിയിൽ ഗോളിലേക്കു​ കുതിച്ച അഗ്യൂറോയിൽനിന്നു പന്ത്​ റാഞ്ചാനായി ബോക്​സി​നു​ പുറത്തേക്ക്​ ആയോധനകലാകാരനെപ്പോലെ പറന്ന്​ കാണികളെ വിസ്​മയിപ്പിച്ചു.

ഹാമിഷ്​ റോഡ്രിഗസ്​, റഡമൽ ഫൽകാവോ, യുവാൻ ക്വഡ്രാഡോ ത്രിമൂർത്തികളിലൂടെയായിരുന്നു കൊളംബിയൻ അറ്റാക്ക്​. കെട്ടുപൊട്ടിയ അർജൻറീന പ്രതിരോധത്തിൽ ഇത്​ ആശങ്ക തീർത്തു. ഗോളി ഫ്രാ​േങ്കാ അർമാനിയും നിറംമങ്ങി. നികോളസ്​ ഒടമെൻഡി, ടഗ്ലിഫിയാകോ, പെസ​ല്ല സംഘം റോഡ്രിഗസിനെയും ക്വഡ്രാഡോയെയും വളഞ്ഞുവെച്ചതോടെയാണ്​ ഒന്നാം പകുതിയിൽ വലകുലുങ്ങാതെ നിന്നത്​. 14ാം മിനിറ്റിൽ ലൂയിസ്​ മുറിൽ പരിക്കേറ്റതിനു പിന്നാലെ റോജർ മാർടിനസെത്തി. രണ്ടാം പകുതിയിലാണ്​ ​െമസ്സി കളംനിറയാൻ ആരംഭിച്ചത്​. ഒറ്റക്കും അല്ലാതെയും താരം പന്തുമായി കുതിച്ച്​ കൊളംബിയ ബോക്​സ്​ സമ്മർദത്തിലാക്കി. എന്നാൽ, ഇതിനിടെ 71ാം മിനിറ്റിൽ റോഡ്രിഗസ്​ നൽകിയ പാസ്​ റോജർ ബോക്​സിന്​ മൂലയിൽനിന്നും ലോ​ങ്​റേഞ്ചറിലൂടെ വലയിലേക്ക്​ അടിച്ചുകയറ്റി. അർജൻറീന ഞെട്ടിയ നിമിഷം.

ഗോളി​​​െൻറ ഷോക്കിൽനിന്നു മെസ്സിപ്പട മുക്​തമാവുംമു​േമ്പ അടുത്തതും പിറന്നു. 86ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്നു ​െജഫേഴ്​സൺ നൽകിയ ഗോൾലൈൻ ക്രോസിന്​ കാൽവെച്ച സപാറ്റ പന്ത്​ വലയിലേക്കു തിരിച്ചു. ഫൽകാവോക്കു പകരക്കാരനായി കളത്തിലെത്തി അഞ്ചു​ മിനിറ്റിനുള്ളിലായിരുന്നു ഗോൾ. ഗ്രൂപ്​ ‘എ’യിലെ വെ​നിസ്വേല-പെറു മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തി​​​െൻറ പിരിമുറുക്കം ടീമിനുണ്ടായിരുന്നു. എന്നാൽ, കൊളംബിയ രണ്ടു​ പകുതിയിലും നന്നായി കളിച്ച്​ അവസരം സൃഷ്​ടിച്ചു. അടുത്ത കളിയിൽ ഞങ്ങൾ തിരിച്ചെത്തും -മത്സരശേഷം മെസ്സി പറഞ്ഞു. വ്യാഴാഴ്​ച രാവിലെ പരഗ്വേക്കെതിരെയാണ്​ അർജൻറീനയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinaColombiacopa americamalayalam newssports news
News Summary - Argentina-Colombia match-Sports news
Next Story