Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:04 AM IST Updated On
date_range 7 Oct 2017 5:04 AM ISTദയനീയം, അർജൻറീന
text_fieldsbookmark_border
camera_alt?????????? ???????? ??????? ???????????? ????? ??????? ???????? ????????? ??????? ??????? ??????????? ???? ????????? ???????????
ആരാധകരുടെ സ്വപ്ന സംഘമില്ലാതെ റഷ്യയിൽ ലോകകപ്പിന് പന്തുരുളുമോ. അർജൻറീനയില്ലാതെ പന്തുരുണ്ട ‘മെക്സികോ 1970’ പോലൊരു മഹാദുരന്തം റഷ്യൻ മണ്ണിൽ ആവർത്തിക്കുമോ?. ആരാധകരുടെ നൂറുകൂട്ടം ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരമേകാൻ അർജൻറീനക്കും ലയണൽ മെസ്സിക്കും മുന്നിൽ ഒരേയൊരു പോരാട്ടം മാത്രം. ഇൗമാസം 11ന് പുലർച്ചെ തെക്കനമേരിക്കയിൽ ഒരേസമയം കിക്കോഫ് കുറിക്കുന്ന അവസാന പോരാട്ടങ്ങളിലെ ഫലം അർജൻറീനയുടെ ‘2018 റഷ്യ ലോകകപ്പിെൻറ’ വിധി കുറിക്കും.
മേഖലാ യോഗ്യത റൗണ്ടിലെ 17ാം മത്സരത്തിൽ പെറുവിന് മുന്നിൽ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് അർജൻറീനയുടെ നില കൂടുതൽ പരുങ്ങലിലായത്. തുടർച്ചയായി നാലാം മത്സരത്തിലും വിജയം അന്യമായതോടെ പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്ത മത്സരത്തിലും ജയിക്കാതെ പോയാൽ കാത്തിരിക്കുന്നത് 11 ലോകകപ്പുകൾക്കും 48 വർഷങ്ങൾക്കും മറഡോണയുടെ പിൻഗാമികളില്ലാത്ത ആദ്യ ലോകകപ്പ്.
ഗോൾമറന്ന െമസ്സിപ്പട
ബൊക ജൂനിയേഴ്സിെൻറ ഹോം ഗ്രൗണ്ടായ ലാ ബോംബനോറയിൽ നടന്ന മത്സരത്തിൽ രണ്ട് എതിരാളികളെയായിരുന്നു പെറുവിന് മുന്നിൽ. കളത്തിൽ അർജൻറീനയുടെ താരപ്പടയും, ഗാലറിയിൽ ലോകത്തിലെ കുപ്രസിദ്ധമായ ആരാധകപ്പടയും. അക്രമത്തിന് പേരുകേട്ട ബൊക ജൂനിയേഴ്സ് ഹൂളിഗാൻസിനു മുന്നിലെ കളി മാറ്റണമെന്നാവശ്യപ്പെട്ട് പെറു ഫിഫയെ സമീപിച്ചതും, സംഘർഷം ഭയന്ന് ഗാലറിയിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതുമെല്ലാം മത്സരത്തിനു മുേമ്പ തന്നെ സമ്മർദമേറ്റി. പന്തുരുണ്ട് തുടങ്ങിയപ്പോൾ, മെസ്സി-ഡിമരിയ-ഡാരിയോ ബെൻഡെറ്റോ കൂട്ടിലൂടെ ഒാൾഒൗട്ട് ആക്രമണം തുടങ്ങിയ അർജൻറീനക്കെതിരെ ഇളകാത്ത പ്രതിരോധമൊരുക്കിയാണ് പെറു മറുതന്ത്രം മെനഞ്ഞത്. ആദ്യ മിനിറ്റ് മുതൽ ഇരു വിങ്ങിലൂടെയും അർജൻറീനയാണ് ആക്രമിച്ചു കളിച്ചതെങ്കിലും ബോക്സിനു മുന്നിൽ മതിൽ തീർത്ത പെറു പന്ത് അകത്തേക്ക് കടത്തിവിട്ടില്ല. വല്ലപ്പോഴും പറന്നുചെന്ന പന്തുകളാവെട്ട ഗോൾകീപ്പർ ജോസ് കാർവലോ കുത്തിയകറ്റുകയും ചെയ്തു. മെസ്സിയുടെ ബൂട്ടിൽനിന്നു പറന്ന ഫ്രീകിക്കുകളും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും തലനാരി വ്യത്യാസത്തിൽ തെന്നിമാറിയപ്പോൾ ആരാധകർ നിർഭാഗ്യത്തെ പഴിച്ചു. മുന്നേറ്റത്തിൽ ഡാരിയോ ബെൻഡെറ്റോയും അലയാന്ദ്രേ ഗോമസും തീർത്തും പരാജയമായപ്പോൾ മെസ്സിയുടെ ഒറ്റയാൻ പോരാട്ടമായി മാറി. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലും തുടരെ ഫ്രീകിക്കുകൾ പിറന്നെങ്കിലും അർജൻറീനക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
ശ്വാസം മുട്ടി ബ്രസീൽ
ആരും തളരുന്ന ലാപാസിലെ കുന്നിൻമുകളിൽ തോൽക്കാതെ രക്ഷപ്പെട്ടതുതന്നെ ബ്രസീലിെൻറ ഭാഗ്യം. ഇതിനകം ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചവരെ ബൊളീവിയ ഗോൾരഹിത സമനിലയിൽ പിടിച്ചു കെട്ടി. നെയ്മർ, ഗബ്രിയേൽ ജീസസ്, പൗളീന്യോ, കൗടീന്യോ, കാസ്മിറോ തുടങ്ങിയ താരപ്പടയുമായാണ് ബ്രസീൽ കളത്തിലിറങ്ങിയത്. മേഖലയിലെ മറ്റു മത്സരങ്ങളിയിൽ ചിലിയും പരഗ്വേയും ജയത്തോടെ നിലഭദ്രമാക്കി. ചിലി ഇക്വഡോറിനെയും (2-1), പരഗ്വേ കൊളംബിയയെയും (2-1) തോൽപിച്ചു. അലക്സ് സാഞ്ചസും എഡ്വോർഡോ വർഗാസുമാണ് ചിലിക്കായി സ്കോർ ചെയ്തത്. റൊമാരിയോ ഇബ്ര എക്വഡോറിെൻറ ഏകഗോൾ നേടി. ആദ്യ ഗോളടിച്ച കൊളംബിയക്കെതിരെ അവസാന മിനിറ്റിലാണ് പരഗ്വേ രണ്ട് ഗോൾ തിരിച്ചടിച്ചത്. വെനിസ്വേല -ഉറുഗ്വായ് മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ബൊളീവിയക്കെതിരായ മത്സര ശേഷം ഒാക്സിജൻ മാസ്കണിഞ്ഞ് വിശ്രമിക്കുന്ന ബ്രസീൽ താരങ്ങൾ
ശ്വാസം മുട്ടി ബ്രസീൽ
ആരും തളരുന്ന ലാപാസിലെ കുന്നിൻമുകളിൽ തോൽക്കാതെ രക്ഷപ്പെട്ടതുതന്നെ ബ്രസീലിെൻറ ഭാഗ്യം. ഇതിനകം ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചവരെ ബൊളീവിയ ഗോൾരഹിത സമനിലയിൽ പിടിച്ചു കെട്ടി. നെയ്മർ, ഗബ്രിയേൽ ജീസസ്, പൗളീന്യോ, കൗടീന്യോ, കാസ്മിറോ തുടങ്ങിയ താരപ്പടയുമായാണ് ബ്രസീൽ കളത്തിലിറങ്ങിയത്. മേഖലയിലെ മറ്റു മത്സരങ്ങളിയിൽ ചിലിയും പരഗ്വേയും ജയത്തോടെ നിലഭദ്രമാക്കി. ചിലി ഇക്വഡോറിനെയും (2-1), പരഗ്വേ കൊളംബിയയെയും (2-1) തോൽപിച്ചു. അലക്സ് സാഞ്ചസും എഡ്വോർഡോ വർഗാസുമാണ് ചിലിക്കായി സ്കോർ ചെയ്തത്. റൊമാരിയോ ഇബ്ര എക്വഡോറിെൻറ ഏകഗോൾ നേടി. ആദ്യ ഗോളടിച്ച കൊളംബിയക്കെതിരെ അവസാന മിനിറ്റിലാണ് പരഗ്വേ രണ്ട് ഗോൾ തിരിച്ചടിച്ചത്. വെനിസ്വേല -ഉറുഗ്വായ് മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story