അൻറോണിയോ ഗ്രീസ്മാൻ അത്ലറ്റിക്കോ വിടുന്നു; ബാഴ്സയിലേക്കെന്ന് സൂചന

14:52 PM
15/05/2019

മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിൻെറ സ്റ്റാർ സ്ട്രൈക്കർ അൻറോണിയോ ഗ്രീസ്മാൻ ക്ലബ് വിടുന്നു. അത്ലറ്റിക്കോയിലെ അഞ്ച് വർഷം നീണ്ട കരിയറിനൊടുവിലാണ് ഈ സീസണോടെ ഗ്രീസ്മാൻ പോകുന്നത്. ലെവൻെറക്കെതിരായ അത്ലറ്റിക്കോയുടെ ലാ ലിഗ മത്സരം അവസാനത്തേതായിരിക്കും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഗ്രീസ്മാനെ 120 മില്യൻ യൂറോക്ക് വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

അവിശ്വസനീയമായ അഞ്ച് വർഷങ്ങൾ. ഇക്കാലത്തിനിടയിൽ നിങ്ങൾ കാണിച്ച സ്നേഹത്തിന് ഞാൻ എല്ലാവരോടും നന്ദിയർപ്പിക്കുന്നു-ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഗ്രീസ്മാൻ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് അഞ്ച് വർഷത്തേക്കുള്ള കരാർ താരം ഒപ്പിട്ടത്. 2014ൽ സ്പാനിഷ് ക്ലബ്ബ് റയൽ സൊസിദാദിൽ നിന്നും അത്ലറ്റിക്കോയിലെത്തിയ ഫ്രഞ്ചുകാരൻ 256 മത്സരത്തിൽ നിന്നാി 133 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. യൂറോപ്പ ലീഗ്, സ്പാനിഷ് സൂപ്പർ കപ്പ്, യൂവേഫ സൂപ്പർ കപ്പ് എന്നിവ അത്ലറ്റിക്കോക്ക് നേടിക്കൊടുത്ത ഗ്രീസ്മാൻ കഴിഞ്ഞ അഞ്ച് സീസണുകളിൽ ടീമിന്റെ ടോപ് സ്കോററും ആയിരുന്നു.
 

Loading...
COMMENTS