ഗ്രീസ്മാന് വീണ്ടും ഹാട്രിക്; അത്ലറ്റിേകാ മുന്നോട്ട്
text_fieldsമഡ്രിഡ്: ഫ്രഞ്ച് താരം അേൻറായിൻ ഗ്രീസ്മാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി കളം വാണപ്പോൾ ലാ ലിഗയിൽ ലെഗാനെസിനെതിരെ അത്ലറ്റിേകാ മഡ്രിഡിന് 4-0െൻറ മികവുറ്റ ജയം. അത്ലറ്റികോ നേടിയ നാലു ഗോളുകളും ഗ്രീസ്മാെൻറ ബൂട്ടിൽ നിന്നായിരുന്നു. നേരത്തെ, സെവിയ്യക്കെതിരായ മത്സരത്തിലും താരം ഹാട്രിക് നേടിയിരുന്നു. ഇതോടെ ലാ ലിഗ ടോപ് സ്കോറർ പട്ടികയിൽ ഗ്രീസ്മാൻ (15 ഗോൾ) നാലാമതെത്തി.
കോകെ, ഫിലിപ് ലൂയിസ്, ഡീഗോ കോസ്റ്റ എന്നിവർ മൂന്ന് ഗോളിന് വഴിെയാരുക്കിയപ്പോൾ ഗ്രീസ്മാെൻറ മറ്റൊരു ഗോൾ ഫ്രീകിക്കിൽ നിന്നായിരുന്നു. 26 കളിയിൽ അത്ലറ്റികോക്ക് ഇതോടെ 61 പോയൻറായി. 25 മത്സരങ്ങളിൽ 65 പോയൻറുമായി ബാഴ്സലോണ തന്നെയാണ് മുന്നിൽ. മറ്റു മത്സരങ്ങളിൽ എയ്ബർ വിയ്യാറയലിനെയും, സെവിയ്യ, മലാഗയെയും 1^0ന് തോൽപിച്ചപ്പോൾ ഗറ്റാഫെ ഡിപോർടിവോ ലാ കൊറുണയെ 3-0ന് തോൽപിച്ചു. ലെഗാനെസിനെതിരെ നാലു ഗോൾ നേടിയ അേൻറായിൻ ഗ്രീസ്മാെൻറ ആഹ്ലാദം
