ഛേത്രിക്ക് പരിക്ക്; ജോർഡനെതിരെ കളിക്കില്ല
text_fieldsന്യൂഡൽഹി: ശനിയാഴ്ച ജോർഡനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽനിന്ന് നായകൻ സുനിൽ ഛേത്രി പുറത്ത്. െഎ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇൗ മാസം ആദ്യം കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഛേത്രിക്ക് രണ്ടാഴ്ച വിശ്രമം നിർദേശിച്ചു. കണങ്കാലിനാണ് പരിക്ക്.
ബംഗളൂരു എഫ്.സി മെഡിക്കൽ ടീമിെൻറ എം.ആർ.െഎ റിപ്പോർട്ട് ലഭിച്ചതായും വിശ്രമം വേണമെന്നും ഇന്ത്യൻ ഫിസിയോ ജിഗി ജോർജ് അറിയിച്ചു. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനു മുന്നോടിയായാണ് ഇന്ത്യ ജോർഡനെതിരെ സൗഹൃദ മത്സരം കളിക്കുന്നത്. ഇൗമാസം 17ന് അമ്മാനിലാണ് മത്സരം. ടീം 15ന് യാത്രതിരിക്കും. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരും ടീമിലുണ്ട്.
