Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി മരിയക്ക് ഡബിൾ; ഫ്രഞ്ച് കപ്പിൽ പി.എസ്.ജി സെമിയിൽ
text_fieldsbookmark_border
പാരിസ്: അർജൻറീനൻ താരം എയ്ഞ്ചൽ ഡിമരിയ രണ്ടു ഗോളുമായി തിളങ്ങിയപ്പോൾ ഫ്രഞ്ച് കപ്പിൽ ചിരവൈരികളായ മാഴ്െസയെ തോൽപിച്ച് പി.എസ്.ജി സെമിയിൽ. പരിക്കേറ്റ സൂപ്പർ താരം നെയ്മറില്ലാതെ കളത്തിലിറങ്ങിയ ഫ്രഞ്ച് രാജാക്കന്മാർ 3-0ത്തിനാണ് ഒളിമ്പിക് മാഴ്െസയെ തോൽപിച്ചത്. ലീഗ് വണ്ണിൽ മാഴ്െസക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. ആ മത്സരത്തിലും പി.എസ്.ജി 3^0ത്തിന് എതിരാളികളെ തോൽപിച്ചിരുന്നു.
നെയ്മറിെൻറ അഭാവത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച ഡിമരിയ പി.എസ്.ജിയെ മുന്നിൽനിന്ന് നയിച്ചു. എഡിൻസൺ കവാനിക്കും കിലിയൻ എംബാപ്പെക്കും ഒപ്പം അതിവേഗ മുന്നേറ്റം നടത്തിയ താരം ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് (45) ആദ്യ ഗോൾ നേടിയത്. ബോക്സിനരികിൽ നിന്ന് ജൂലിയൻ ഡ്രാക്സ്ലറിൽനിന്ന് പന്ത് സ്വീകരിച്ച് ഉതിർത്ത ഷോട്ടിലാണ് ഗോൾ. രണ്ടാം പകുതിയുടെ ആദ്യത്തിൽ (48) രണ്ടാം ഗോളും നേടി ഡിമരിയ പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കി. 81ാം മിനിറ്റിൽ കവാനിയാണ് മൂന്നാം ഗോൾ നേടിയത്. സീസണിൽ പി.എസ്.ജിക്കായുള്ള ഉറുഗ്വായ് താരത്തിെൻറ 32ാം ഗോളാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story