ഹാട്രിക് മരിയ; പി.എസ്.ജി ക്വാർട്ടറിൽ
text_fieldsപാരിസ്: ഹാട്രിക്കുമായി അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ മുന്നിൽനിന്ന് നയിച്ചപ്പോൾ, ഫ്രഞ്ച് കപ്പിൽ മിന്നും ജയത്തോടെ പി.എസ്.ജി ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ക്ലബായ സോഷോക്സിനെ 4-1ന് തോൽപിച്ചാണ് ലീഗ് 1ലെ താരരാജാക്കന്മാർ അവസാന എട്ടിൽ ഇടംപിടിച്ചത്.
കളിതീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ പി.എസ്.ജി ഗോളി കെവിൻ ട്രാപിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ബ്രസീൽ വിങ്ങർ ഡാനി ആൽവസ് വലകാക്കാൻ നിന്നത് മത്സരത്തിൽ കൗതുകമായി.
ഒന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി മത്സരം തേൻറതാണെന്ന് ഡി മരിയ തെളിയിച്ചു. എംബാപ്പെയുടെ ക്രോസിൽനിന്ന് ഹെഡറിലാണ് താരത്തിെൻറ ഗോൾ.
13ാം മിനിറ്റിൽ തിരിച്ചടിച്ച് സോഷോക്സ് ഞെട്ടിച്ചെങ്കിലും പി.എസ്.ജി ഗോൾ വേട്ട വീണ്ടും തുടങ്ങി. 59, 62, മിനിറ്റിൽ ഗോൾ നേടിയ ഡി മരിയ ഹാട്രിക് തികച്ചു. മറ്റൊരു ഗോൾ കവാനിയുടെ ബൂട്ടിൽ നിന്നായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
