Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനിയെസ്​റ്റ...

ഇനിയെസ്​റ്റ ബാഴ്​സയോടും ടോറസ്​ അത്​ലറ്റികോയോടും വിടചൊല്ലി

text_fields
bookmark_border
ഇനിയെസ്​റ്റ ബാഴ്​സയോടും ടോറസ്​ അത്​ലറ്റികോയോടും വിടചൊല്ലി
cancel

മഡ്രിഡ്​: മാന്ത്രിക ബൂട്ടുകൾകൊണ്ട്​ ഏറെക്കാലം സ്​പെയിനിലെ രണ്ട്​ ക്ലബുകളുടെ നെടുന്തൂണുകളായി  നിറഞ്ഞുനിന്ന രണ്ടു​ താരങ്ങൾ വീരോചിതമായി വിടവാങ്ങി. ബാഴ്​സലോണയുടെ തലച്ചോറായ ആ​േന്ദ്ര ഇനിയെസ്​റ്റയും അത്​ലറ്റികോ മഡ്രിഡി​​െൻറ ഹീറോ ഫെർണാണ്ടോ ടോറസുമാണ് ഞായറാഴ്​ച രാത്രിയിൽ ആരാധകസ്​നേഹമേറ്റുവാങ്ങി ക്ലബ്​ വിട്ടത്​. ലാ ലിഗയിൽ െഎബറിനെതിരെ അത്​ലറ്റികോ മഡ്രിഡിനായി ഇരട്ട ഗോളുകളടിച്ച്​ രാജകീയമായിതന്നെയായിരുന്നു ടോറസി​​െൻറ മടക്കം​. മത്സരം 2^2ന്​ സമനിലയിലായെങ്കിലും ഇതിഹാസതാരത്തി​​െൻറ പേര്​ എന്നും ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെടും.
 

22 വർഷമായി ബാഴ്​സലോണയുടെ ജീവനായിമാറിയ ഇനിയെസ്​റ്റക്ക്​ വിജയമൊരുക്കിയാണ്​ സഹതാരങ്ങൾ യാത്രയയപ്പ്​ നൽകിയത്​. സീസണിലെ അവസാന മത്സരത്തിൽ ഫിലിപ്​ കുട്ടീന്യോ നേടിയ ഗോളിൽ റയൽ സോസിഡാഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ ബാഴ്​സ ജയിച്ചുകയറിയത്​. 38 മത്സരങ്ങളിൽനിന്ന്​ 93 പോയ​േൻറാടെ സീസണിന്​ വിജയകരമായ പരിസമാപ്​തി കുറിച്ചു. ലാ ലിഗയും കിങ്​സ്​ കപ്പ്​ കിരീടവും ഇനിയെസ്​റ്റക്ക് സമ്മാനിച്ചാണ്​ ബാഴ്​സ സീസൺ അവസാനിപ്പിച്ചത്​. 

​െപ്ലയിങ്​ ഇലവനിൽ ഇറങ്ങിയ ഇനിയെസ്​റ്റ 82 മിനിറ്റ്​ നേരം പന്തുതട്ടിയാണ്​ വിടവാങ്ങിയത്​. ​ലോങ്​വിസിലിനു​ മിനിറ്റുകൾ ബാക്കിനിൽക്കെ മെസ്സിക്ക്​ ആംബാൻഡ്​ കൈമാറി ടച്ച്​ലൈനിന്​ പുറത്തേക്കു​ നടന്ന താരത്തിന്​ നൂകാംപ്​ എഴുന്നേറ്റുനിന്ന്​ ആദരവർപ്പിച്ചു. മെസ്സിയെ കെട്ടിപ്പിടിച്ചശേഷം, സഹതാരങ്ങളെ ഒാരോരുത്തരെയും ഇനിയെസ്​റ്റ ആ​​േശ്ലഷിച്ചു. ഗാലറി നോക്കി കൈയടിച്ച താരം കാണികളെ നോക്കി അവസാനമായി ചുംബനംകൂടി നൽകിയാണ്​ കളംവിട്ടത്​. 
 
മത്സരം പൂർത്തിയാക്കിയശേഷം ഇനിയെസ്​റ്റയുടെ പേരെഴുതിയ കുപ്പായമണിഞ്ഞ്​ മൈതാ​നത്തെത്തി. ടീമിനായി ഇനിയെസ്​റ്റ തന്നെ ലാ ലിഗ കിരീടം ഏറ്റുവാങ്ങി. ‘‘ഒരു വ്യക്തി​യെന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും എന്നെ ഞാനാക്കിയത് ഈ ക്ലബാണ്. ലോകത്ത് ഇതിനേക്കാള്‍ പ്രധാനമായി എനിക്ക് മറ്റൊന്നുമില്ല’’ ^ഇനിയെസ്​റ്റ പറഞ്ഞു. ഗാർഡ്​ ഒാഫ്​ ഒാണർ ഒരുക്കിയാണ്​ ഇനിയെസ്​റ്റയെ സോസിഡാഡ്​ വരവേറ്റത്​.

അത്​ലറ്റ​ികോയിലൂടെ തുടങ്ങി ലോകം ചുറ്റി അത്​ലറ്റ​ികോയിൽതന്നെ കരിയർ അവസാനിപ്പിച്ചാണ്​ ടോറസ്​ മടങ്ങുന്നത്​. 1995ൽ യൂത്ത്​ അക്കാദമിയിലെത്തിയ ടോറസ്​ 2001 മുതൽ 2007 വരെ സീനിയർ ടീമി​​െൻറ ഭാഗമായിരുന്നു. ശേഷം ലിവർപൂൾ, ചെൽസി, മിലാൻ ടീമുകൾക്കായി പന്തുതട്ടി 2015ൽ വീണ്ടും അത്​ലറ്റ​ികോയിലെത്തി. ഒടുവിൽ 404 മത്സരത്തിൽനിന്നായി 129 ഗോളടിച്ച്​ വിശ്വതാരം സ്​പെയിനിനോട്​ വിടപറയുന്നു. 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFernando Torresmalayalam newssports newsandres iniesta
News Summary - Andres Iniesta and Fernando Torres departures- Sports news
Next Story