ശുചീകരണത്തിന് ഇറങ്ങി അനസ് എടത്തൊടികയും; വീഡിയോ എടുക്കരുതെന്ന് അപേക്ഷ

15:04 PM
14/08/2019
മലപ്പുറം: പ്രളയം നാശംവിതച്ച വാഴക്കാട് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി അന്താരാഷ്​ട്ര ഫുട്ബാൾ താരം അനസ് എടത്തൊടിക. സ്വന്തം നാടായ കൊണ്ടോട്ടി മുണ്ടപ്പലത്തുനിന്ന് നിരവധി യുവാക്കൾക്കൊപ്പമാണ് അനസ് എത്തിയത്.

വാലില്ലാപ്പുഴയിലെ ചില വീടുകൾ ഇവർ വൃത്തിയാക്കി. ഫുട്ബാൾതാരം ചെയ്യുന്ന പ്രവൃത്തിയായി ഇതിനെ കാണരുതെന്നും സാധാരണ മനുഷ്യനായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അനസ് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ കഴിയുന്നവരെല്ലാം രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 


 
Loading...
COMMENTS