Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാപ്പക്കുവേണ്ടി...

ബാപ്പക്കുവേണ്ടി അനസിന്​ ഇന്ന്​​ ജയിച്ചേ തീരൂ

text_fields
bookmark_border
ബാപ്പക്കുവേണ്ടി അനസിന്​ ഇന്ന്​​ ജയിച്ചേ തീരൂ
cancel
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലെ മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ത്തി​നു​ള്ള ജെ​ർ​ണ​യി​ൽ സി​ങ്​ പു​ര​സ്​​കാ​രം മൂ​ന്നു​ദി​വ​സം മു​മ്പാ​ണ്​ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​താ​ര​മാ​യ അ​ന​സ്​ എ​ട​ത്തൊ​ടി​ക ഏ​റ്റു​വാ​ങ്ങി​യ​ത്. അ​തി​​െൻറ​കൂ​ടി ത്രി​ല്ലു​ണ്ടാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​േ​മ്പാ​ൾ ആ ​മു​ഖ​ത്ത്. മ​ല​പ്പു​റ​ത്തെ സെ​വ​ൻ​സ്​ ​ൈമ​താ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന്​ ദേ​ശീ​യ കു​പ്പാ​യം വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന ജൈ​ത്ര​യാ​ത്ര. 

ചൊ​വ്വാ​ഴ്​​ച ഇ​ന്ത്യ കി​ർ​ഗി​സ്​​താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​േ​മ്പാ​ൾ കോ​ച്ച്​ കോ​ൺ​സ്​​റ്റ​ൻ​റ​യി​​െൻറ വ​ജ്രാ​യു​ധ​ങ്ങ​ളി​ലൊ​ന്ന്​ ശാ​ന്ത​നാ​യ ഇൗ ​വ​ന്മ​തി​ലാ​ണെ​ന്ന​തി​ൽ സം​ശ​യ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, അ​ന​സി​ന്​ ഇ​ന്ന്​​ ജ​യി​ച്ചേ തീ​രൂ. നാ​ട്ടി​ൽ അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ക്കു​​ന്ന ബാ​പ്പ​യു​ടെ മ​ന​സ്സു ത​ണു​പ്പി​ക്ക​ണം. ക​ളി​ക്ക​ള​ത്തി​ലെ ത​​െൻറ വ​ള​ർ​ച്ച​ക്ക്​ വേ​ണ്ടു​വോ​ളം പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ ബാ​പ്പ​ക്കു​വേ​ണ്ടി ജ​യി​ക്ക​ണം. ക​ളി​ക​ഴി​ഞ്ഞ​യു​ട​ൻ അ​ന​സ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. അ​സു​ഖ വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ കോ​ച്ച്​ പ​റ​ഞ്ഞി​രു​ന്നു, കു​ടും​ബ​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ. പ​ക്ഷേ, ക​ളി ജ​യി​ച്ച്​ മ​ട​ങ്ങാ​നാ​ണ്​ ആ​ഗ്ര​ഹം. പ്രാ​ർ​ഥ​ന ഫ​ലി​ക്ക​െ​ട്ട -അ​ന​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anas Edathodika
News Summary - anas edathodika
Next Story